സൗദിയിലെ വിനോദ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി ഫ്രഞ്ച് കമ്പനികൾ
|വിനോദ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾക്കിടയിൽ നടക്കും
സൗദിയിലെ വിനോദ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി ഫ്രഞ്ച് കമ്പനികൾ. മുപ്പതോളം ഫ്രഞ്ച് വ്യവസായികൾ അടങ്ങുന്ന സംഘം സൗദിയിലെത്തി. വിനോദ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾക്കിടയിൽ നടക്കും.
രാജ്യത്തെ വിനോദ വ്യവസായ മേഖലയിൽ വൻ നിക്ഷേപം നടത്തുന്നതിന്റെ മുന്നോടിയായാണ് വ്യവസായികളുടെ സന്ദർശനം. മുപ്പതോളം ഫ്രഞ്ച് വ്യവസായികളും കമ്പനി പ്രതിനിധികളുമടങ്ങുന്ന സംഘമാണ് സൗദിയിലെത്തിയത്. സംഘത്തെ ഫെഡറേഷൻ ഓഫ് സൗദി ചേംബർ പ്രതിനിധികൾ സ്വീകരിച്ചു. സൗദിയിൽ പ്രവർത്തിക്കുന്ന വിനോദ മേഖലയിലെ വ്യവസായ പ്രമുഖരുമായും കമ്പനി പ്രതിനിധികളുമായും സംഘം ചർച്ച നടത്തും. അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം, സ്പോർട്സ് ഉപകരണങ്ങളുടെയും കംപ്യൂട്ടർ ഗെയിമുകളുടെയും നിർമ്മാണം, വിനോദ നഗരങ്ങളുടെ നിർമ്മാണം, കൺസൾട്ടൻസി തുടങ്ങി മേഖലകളിലുള്ള നിക്ഷേപ സാധ്യതകളും സംഘം ആരായും. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുന്നതായിരിക്കും ചർച്ചകളെന്ന് നാഷണൽ എന്റർടൈൻമെന്റ് കമ്മിറ്റി വ്യക്തമാക്കി.