Saudi Arabia
അടുത്ത കളിയിൽ ജയം ഉറപ്പ്: പ്രതീക്ഷയിൽ സൗദി ആരാധകർ
Saudi Arabia

'അടുത്ത കളിയിൽ ജയം ഉറപ്പ്': പ്രതീക്ഷയിൽ സൗദി ആരാധകർ

Web Desk
|
26 Nov 2022 6:17 PM GMT

മെക്‌സിക്കോയ്‌ക്കെതിരായ മല്‍സരത്തില്‍ വിജയിച്ച് പ്രീക്വാര്‍ട്ടറില്‍ സൗദി സ്ഥാനമുറപ്പിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍

സൗദിയുടെ രണ്ടാം കളിയിലെ തോല്‍വി നിരാശരായി ആരാധകര്‍. പോളണ്ടിനെതിരെ നല്ല കളി കാഴ്ചവെക്കാന്‍ സൗദിക്ക് സാധിച്ചെങ്കിലും അവസരങ്ങള്‍ ഗോളാക്കന്‍ കഴിയാതെ പോയത് പരാജയത്തിലേക്ക് നയിച്ചു. എങ്കിലും അടുത്ത കളിയില്‍ ജയം തിരിച്ച് പിടിച്ച് പ്രീക്വാര്‍ട്ടറില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് സൗദി ആരാധകര്‍.

പോളണ്ടിനെതിരായ കളിയില്‍ സൗദി മികച്ച കളി പുറത്തെടുത്തെങ്കിലും അവസരങ്ങള്‍ ഗോളാക്കാന്‍ കഴിയാതെ പോയതോടെ തോല്‍വി സമ്മതിക്കേണ്ടി വരികയായിരുന്നു. കളിയുടെ അവസാനം വരെ സൗദി തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കാണികള്‍. ഇന്നത്തെ കളി നിരാശപ്പെടുത്തിയെങ്കിലും അടുത്ത കളിയില്‍ സൗദി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുള്‍പ്പെടെയുള്ള സൗദി ആരാധകര്‍.

മെക്‌സിക്കോയ്‌ക്കെതിരായ മല്‍സരത്തില്‍ വിജയിച്ച് പ്രീക്വാര്‍ട്ടറില്‍ സൗദി സ്ഥാനമുറപ്പിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.

Similar Posts