ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ അസീസിയയിൽ; ബുധനാഴ്ച മിനായിലേക്ക്
|സ്വകാര്യ ഗ്രൂപ്പടക്കം എഴുപതിനായിരത്തിലേറെ ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനുള്ളത്
ഹാജിമാരെല്ലാം എത്തിയതോടെ തിരക്കിലാണ് മക്കയിലെ അസീസിയ തെരുവ്. ഇന്ത്യൻ ഹാജിമാരെല്ലാം ഇവിടെയാണ് താമസിക്കുന്നത്. മറ്റന്നാൾ മിനായിലേക്ക് നീങ്ങാനുള്ള നിർദേശങ്ങൾ ഹാജിമാർക്ക് നൽകിയിട്ടുണ്ട്.
സ്വകാര്യ ഗ്രൂപ്പടക്കം എഴുപതിനായിരത്തിലേറെ ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനുള്ളത്. ഇതിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയെത്തിയത് 56637 തീർഥാടകർ. ഇവരെല്ലാവരും തങ്ങുന്നത് അസീസിയയിലാണ്. കേരളത്തില്‍ നിന്നുള്ള 5758 തീര്‍ഥാടകരും തമ്പടിക്കുന്നത് ഇവിടെത്തന്നെയാണ്.
ന്ത്യൻ ഹാജിമാരെ സഹായിക്കാൻ 370 ഖാദിമുൽ ഹുജാജുമാരുണ്ട്. ഹാജിമാർക്ക് വേണ്ട സഹായം ഉറപ്പു വരുത്തുക ഖാദിമുൽ ഹുജ്ജാജ് അഥവാ വളണ്ടിയർമാരാണ്. ഓരോ സംസ്ഥാനക്കാർക്കും അവരുടെ ഭാഷ സംസാരിക്കുന്നവരാണ് സഹായത്തിനുള്ളത്. 387 മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫും ഇവർക്കൊപ്പം നീങ്ങും. ഇതടക്കം 750 ഓളം ഉദ്യോഗസ്ഥരാണ് ഹാജിമാർക്ക് സേവനത്തിനുണ്ടാവുക. ഹറമിലേക്ക് ഇനി ഹജ്ജ് കർമങ്ങൾക്ക് ശേഷമേ ഹാജിമാർക്ക് നീങ്ങാനാകൂ. ബുധനാഴ്ച മിനായിലേക്ക് നീങ്ങും വരെ ഹാജിമാർ അസീസിയയിൽ തുടരും .