ഹജ്ജിനായി സൗദി ഒരുങ്ങി; തീർഥാടകരുടെ സേവനത്തിനായി മികച്ച സൗകര്യങ്ങൾ
|തിരക്ക് നിയന്ത്രിക്കാനും സംവിധാനം സജ്ജമാണെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിച്ചു
സൗദി അറേബ്യ: ഹജ്ജിനായി സൗദി അറേബ്യ ഒരുങ്ങിയതായി ഹജ്ജ് മന്ത്രി ഡോക്ടർ തൗഫീഖ് അൽ റബീഅ അറിയിച്ചു. മക്ക ബസ് കൂടുതൽ മേഖലകളേലേക്ക് വ്യാപിപ്പിക്കുന്നിന്റെ റൂട്ട് മാപ്പും പുറത്തിറക്കി. ഇത്തവണയും തീർഥാടകരുടെ സേവനത്തിനായി മികച്ച സൗകര്യങ്ങളൊരുക്കിയതൊയി ഹജ്ജിലെ വിവിധ വകുപ്പുകളുടെ മേധാവികൾ ജിദ്ദയിലെ ഹജ്ജ് സിംപോസിയത്തിൽ അറിയിച്ചു. ഹറമിലെത്തുന്ന വിശ്വാസികളുടെ സൗകര്യത്തിനായി വകുപ്പുകൾ ഏകോപനം നടത്തുന്നതായി ഇരുഹറം കാര്യാലയ പ്രസിഡണ്ടും പറഞ്ഞു.
ഹജ്ജിൽ ഇത്തവണയൊരുക്കുന്നത് വിപുലമായ സൗകര്യങ്ങളും മുൻനിര സാങ്കേതിക വിദ്യകളുമാണ്. ഇവ തീർഥാടകരുടെ സേവനത്തിൽ ഗുണമുണ്ടാക്കുമെന്ന് ജിദ്ദയിൽ നടന്ന ഹജ്ജ് സിംപോസിയത്തിൽ ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. ഗതാഗത രംഗത്തും പുതിയ പരീക്ഷണം നടത്തും. മക്കാ ബസ് സർവീസിന്റെ വിപുലമായ സർവീസും ഇന്ന് തയ്യാറാക്കി പുറത്തിറക്കി. ഇതുവഴി മക്കയിലെത്തുന്നവർക്ക് സൗജന്യ ബസ് സേവനം ലഭിക്കും.
വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി, ഹറമിൽ പ്രാർഥനക്കും ഹജ്ജിന്റെ ഭാഗമായുള്ള കർമങ്ങൾക്ക് എത്തുന്നവർക്കുണ്ടാകും. തിരക്ക് നിയന്ത്രിക്കാനും സംവിധാനം സജ്ജമാണെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിച്ചു. വിവിധ രാജ്യങ്ങളുടെ കോൺസുൽ ജനറൽമാരും മന്ത്രിമാരും ജിദ്ദയിൽ നടന്ന ക്ഷണിക്കപ്പെട്ടവർക്കായുള്ള സിംപോസിയത്തിൽ പങ്കെടുത്തു. സൗദിയുടെ ക്ഷണത്തിൽ ഇന്ത്യയും സന്തോഷം പ്രകടിപ്പിച്ചു.