Saudi Arabia
Saudi Arabia
ഹജ്ജ്: മലയാളി വളണ്ടിയർ സംഘങ്ങൾ സജീവമായി
|9 May 2024 3:17 PM GMT
കെഎംസിസിയുടെ ഹജ്ജ് സേവന പ്രവർത്തനം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു
മദീന: ഹജ്ജിന് മുന്നോടിയായി സൗദി അറേബ്യയിലെ മലയാളി വളണ്ടിയർ സംഘങ്ങൾ സജീവമായി. മദീനയിൽ ആദ്യ സംഘം ഹജ്ജ് തീർത്ഥാടകരെത്തിയതോടെ സേവന പാതയിലാണ് മലയാളി സംഘടനകൾ. ഏറ്റവും വലിയ സേവന സംഘമായ കെഎംസിസിയുടെ ഹജ്ജ് സേവന പ്രവർത്തനം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. വിപുലമായ പ്രവർത്തനങ്ങളാകും കെഎംസിസിക്ക് കീഴിൽ ഇത്തവണയും നടക്കുകയെന്ന് കെഎംസിസി നേതാവ് കുഞ്ഞിമോൻ കാക്കിയ അറിയിച്ചു. ഇതോടൊപ്പം വിവിധ സംഘടനകളും സേവനം സജീവമാക്കിയിരിക്കുകയാണ്.
ആർഎസിയും ഐസിഎഫും ഇത്തവണ സംയുക്തമായാണ് ഇറങ്ങുന്നത്. അയ്യായിരത്തോളം പേരെ സേവനത്തിനിറക്കാനാണ് സംഘടനയുടെ തീരുമാനം. വിഖായക്ക് കീഴിലും സേവനം തുടങ്ങിക്കഴിഞ്ഞു. മദീനയിലെ വിവിധ സംഘടകളുടെ കൂട്ടായ്മയായ ഹജ്ജ് വെൽഫെയർ ഫോറം ഇത്തവണയും രംഗത്തുണ്ട്. ഹജ്ജിന് ശേഷമാണ് മലയാളി ഹാജിമാർ മദീനയിലേത്തുക. ഇവർക്കെല്ലാം സംഘടനകളുടെ സേവനം ലഭ്യമാകും.