ഹജ്ജ് രജിസ്ട്രേഷൻ നടത്തിയത് അഞ്ചര ലക്ഷത്തിലേറെ പേർ; അപേക്ഷിച്ചവരുടെ പ്രായം ഇങ്ങിനെയാണ്
|നാളെ വൈകുന്നേരത്തോടെ ഹജ്ജിൻ്റെ ഈ വർഷത്തെ രജിസ്ട്രഷൻ പ്രക്രിയ പൂർത്തിയാകും
ഈ വർഷത്തെ അറുപതിനായിരം പേർക്ക് അവസരമുള്ള ഹജ്ജിലേക്ക് അഞ്ച് ലക്ഷത്തി അൻപത്തിയെട്ടായിരം പേർ അപേക്ഷിച്ചതായി സൗദിയിലെ ഹജ്ജ് ഉറം മന്ത്രാലയം. സൗദിയിലെ സ്വദേശികളും വിദേശികളുമായ വിശ്വാസികൾക്ക് മാത്രമായിരുന്നു ഇത്തവണ ഹജ്ജിന് അവസരം. നാളെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സന്ദേശം ലഭിക്കും. ഇവർക്ക് നാളെ ഉച്ചക്ക് ഒരു മണി മുതൽ പാക്കേജുകൾ തെരഞ്ഞെടുത്ത് പണമടക്കാം. മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ഈ പ്രക്രിയ പൂർത്തിയാക്കണം. പണമടച്ചില്ലെങ്കിൽ അവസരം നഷ്ടമാകും. ആരോഗ്യ പ്രോട്ടോകോൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്കും ഉയർന്ന പ്രായത്തിലുള്ളവരെയുമാണ് ആദ്യം പരിഗണിക്കുക. അപേക്ഷകരുടെ പ്രായം ഇങ്ങിനെയാണ്:
60 വയസ്സിന് മുകളിലുള്ളവർ: 2%
51നും 60നും ഇടയിലുള്ളവർ: 11%
41നും 50നും ഇടയിലുള്ളവർ: 20%
31നും 40നും ഇടയിലുള്ളവർ: 38%
31നും 40നും ഇടയിലുള്ളവർ: 26%
20 വയസ്സിന് താഴെയുള്ളവർ: 3%
നാളെയോടെ ഹജ്ജിൻ്റെ ഈ വർഷത്തെ രജിസ്ട്രഷൻ പ്രക്രിയ പൂർത്തിയാകും.
സൗദി വാർത്തകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ: https://chat.whatsapp.com/IqnU2lkrto569UNdeLBnQy