Saudi Arabia
ഹജ്ജ്-ഉംറ  വിസകള്‍ ഇനി  സ്മാര്‍ട്ഫോണില്‍
Saudi Arabia

ഹജ്ജ്-ഉംറ വിസകള്‍ ഇനി സ്മാര്‍ട്ഫോണില്‍

Web Desk
|
7 Oct 2021 3:42 PM GMT

സ്മാർട്ട് ഫോണുകളിലൂടെ തീർഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്ന ബയോമെട്രിക് സംവിധാനം സൗദി അറേബ്യ ആരംഭിച്ചു

സ്മാർട്ട് ഫോണുകളിലൂടെ തീർഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്ന ബയോമെട്രിക് സംവിധാനം സൗദി അറേബ്യ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പുതിയ സംവിധാനം. വ്യക്തിഗത വിവരങ്ങൾ തീർഥാടകർ തന്നെ നൽകുന്നതോടെ സ്മാർട്ഫോണിൽ വിസ ലഭിക്കുന്നതാണ് രീതി.

ഇതുവരെയുള്ള രീതിയനുസരിച്ച് വിദേശികൾ ഏതെങ്കിലും ഏജൻസികൾ വഴിയാണ് വ്യക്തിഗത വിവരങ്ങൾ ഉംറക്കും ഹജ്ജിനും മുന്നോടിയായി നൽകാറുള്ളത്. ഇനിമുതൽ അത് ഓരോ വ്യക്തിക്കും നേരിട്ട് നൽകാനാകും. വിരലടയാളമടക്കമുള്ള സുപ്രധാന വ്യക്തിഗത സവിശേഷതകൾ സ്വയം രേഖപ്പെടുത്താൻ കഴിയുന്ന ബയോമെട്രിക്ക് ആപ്ലിക്കേഷനാണ് ഇപ്പോൾ സൗദി അറേബ്യ പുറത്തിറക്കിയത്.

വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വിസ, ട്രാവൽ സെല്യൂഷൻ കമ്പനി വഴിയാണ് ഇത് നടപ്പിലാക്കുക. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിനും നടപടികൾ എളുപ്പമാക്കുന്നതിനുമാണ് ആപ്പ്. ഹജ്ജ് ഉംറ വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് അവരുടെ രാജ്യങ്ങളിൽ നിന്ന് തന്നെ സ്മാർട്ട് ഫോണുകൾ വഴി വ്യക്തിഗത സവിശേഷതകൾ രേഖപ്പെടുത്താൻ കഴിയും. വിസ നൽകുന്ന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട അവശ്യമില്ല. ബയോമെടിക്ക് സംവിധാനത്തിലെ രജിസ്ട്രേഷന് അനുസരിച്ച് ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിസകൾ ലഭിക്കുകയും ചെയ്യും. സ്മാർട്ട് ഫോൺ വഴി ബയോമെട്രിക്ക് സംവിധാനം നടപ്പിലാക്കിയതോടെ ഉംറ ഹജ്ജ് വിസ നടപടികൾക്കും വേഗമേറും.



Similar Posts