Saudi Arabia
സൗദിയിൽ മഴ ശക്തമാകും, വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
Saudi Arabia

സൗദിയിൽ മഴ ശക്തമാകും, വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Web Desk
|
2 Nov 2024 3:49 PM GMT

മക്ക, മദീന, അസീര്‍ ഭാഗങ്ങളില്‍ ഇടിമിന്നലിനും സാധ്യത

ദമ്മാം: സൗദിയിൽ മഴ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമാമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴ വെള്ളപ്പൊക്കത്തിനും കാരണമായേക്കും. രാത്രിയിലും പുലർച്ചെയും മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. ജസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, അൽ-ഖസിം, ഹാഇൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ-ജൗഫ് മേഖലകളിലും മഴ കനക്കും. റിയാദ്, കിഴക്കൻ പ്രവിശ്യയുടെ ഭാഗങ്ങൾ എന്നിടവങ്ങളിൽ മിതമായ മഴക്കും സാധ്യത പ്രവചിക്കുന്നുണ്ട്.

അരുവികൾ, ചതുപ്പ് പ്രദേശങ്ങൾ താഴ്‌വരകൾ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സിവിൽ ഡിഫൻസ് വിഭാഗം നിർദ്ദേശം നൽകി. മൂടൽ മഞ്ഞ് റോഡുകളിൽ അപകടത്തിന് സാധ്യത വർധിപ്പിക്കുന്നതിനാൽ ദീർഘദൂര യാത്രക്കാർ ജാഗ്രഗത പാലിക്കണമെന്ന് ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നൽകി. ശൈത്യത്തിന്റെ വരവറിയിച്ച് എത്തിയ മഴ സൗദിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടാഴ്ചയിലേറെയായി തുടരുകയാണ്.

Related Tags :
Similar Posts