സൗദിയിൽ ഹെവി വാഹന ഡ്രൈവിംഗ് ജോലി സ്വദേശിവത്ക്കരിക്കുന്നു
|പരിശീലനത്തിന് പ്രത്യേക പദ്ധതികൾ
റിയാദ്: സൗദി അറേബ്യയിൽ ഹെവി വാഹനങ്ങളോടിക്കുന്ന ഡ്രൈവർമാരുടെ ജോലി പൊതു ഗതാഗത അതോറിറ്റിസ്വദേശിവത്ക്കരിക്കുന്നു. ഇതിനായി ഒരു ഹോൾഡിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഗതാഗത ലോജിസ്റ്റിക് മേഖലയിലെ ജോലികൾ ചെയ്യാൻ സ്വദേശികളെ പ്രാപാതരാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. കൂടാതെ തൊഴിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനും കരാർ ലക്ഷ്യം വെക്കുന്നു. ഇതിലൂടെ ലോജിസ്റ്റിക് സേവനങ്ങളുടെ വികസനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പു വരുത്താനാകുമെന്നും അതോറിറ്റി പ്രതീക്ഷിക്കുന്നു. ഹെവി ഡ്രൈവർ ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡ്രൈവിംഗ് പരിശീലനവും മെഡിക്കൽ പരിശോധനയും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുളള ചെലവുകളും സൗജന്യമായിരിക്കും. കൂടാതെ മാനവ വിഭവശേഷി സാമൂഹിക വികസന ഫണ്ടിൽ നിന്ന് വേതന പിന്തുണ ലഭിക്കുമെന്നും അതോറിറ്റി വിശീദീകരിച്ചു.
Heavy vehicle driving jobs in Saudi Arabia are for natives