സൗദിയില്‍ കോവിഡ് കേസുകളില്‍ വന്‍ കുറവ്
|മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം മുതലാണ് പ്രതിദിന കേസുകളുടെ എണ്ണ ആയിരത്തിനും താഴെയെത്തിയത്. അതിന്റെ തുടര്‍ച്ചയായി ഇന്നും 954 പേര്‍ക്ക് മാത്രമേ രോഗം കണ്ടെത്തിയിട്ടുള്ളൂ.
സൗദിയില്‍ കോവിഡ് കേസുകളില്‍ കുറവ് തുടരുന്നു. വിവിധ നഗരങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വന്‍ കുറവ് രേഖപ്പെടുത്തി. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം മുതലാണ് പ്രതിദിന കേസുകളുടെ എണ്ണ ആയിരത്തിനും താഴെയെത്തിയത്. അതിന്റെ തുടര്‍ച്ചയായി ഇന്നും 954 പേര്‍ക്ക് മാത്രമേ രോഗം കണ്ടെത്തിയിട്ടുള്ളൂ. എന്നാല്‍ 1014 പേര്‍ക്ക് ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരില്‍ 14 പേരുടെ മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,31,935 ആയും, ഭേദമായവരുടെ എണ്ണം 5,13,387 ആയും, മരിച്ചവരുടെ എണ്ണം 8311 ആയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 10237 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുണ്ടായിരുന്ന റിയാദില്‍ ഇനി രോഗം ഭേദമാകുവാനുള്ളത് 806 പേരാണ്. ജിദ്ദയില്‍ 789 പേരും, ത്വാഇഫില്‍ 435 പേരും, മക്കയില്‍ 433 പേരും ചികിത്സയിലുണ്ട്. മറ്റു നഗരങ്ങളിലെല്ലാം മുന്നൂറില്‍ താഴെയാണ് ആക്ടീവ് കേസുകള്‍. രണ്ട് കോടി 92 ലക്ഷത്തോളം ഡോസ് വാക്സിന് സൗദിയില്‍ ഇത് വരെ വിതരണം ചെയ്തതയി ആരോഗ്യ മന്ത്രാലയം അറിയിച്ചു.