Saudi Arabia
Huge growth in Saudi Arabias entertainment and sports sector - report
Saudi Arabia

സൗദിയിലെ വിനോദ കായിക മേഖലയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്

Web Desk
|
10 Nov 2024 4:54 PM GMT

അഞ്ച് വർഷത്തിനിടെ 30 ശതമാനം നിക്ഷേപം വർധിച്ചു

ദമ്മാം: സൗദിയിലെ വിനോദ കായിക മേഖലയിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മേഖലയിലെ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 ശതമാനത്തിലേറെ വർധിച്ചതായി സൗദി പരിവർത്തന മാനേജ്‌മെൻറ് അസോസിയേഷൻ വ്യക്തമാക്കി. വരും നാളുകളിൽ സൗദിയിൽ വിനോദ കായിക മേഖലയിൽ വൻ കുതിച്ചുചാട്ടം നടക്കുമെന്നും ട്രാൻസിഷൻ മാനേജ്‌മെൻറ് അറിയിച്ചു.

സൗദി അറേബ്യ വിനോദസഞ്ചാരം, കായികം, വിനോദം എന്നീ മേഖലകളിൽ അതിവേഗം വളർച്ച കൈവരിച്ചു വരികയാണ്. മേഖലയിലെ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30% ത്തിലേറെ വർധിച്ചതായി ട്രാൻസിഷൻ മാനേജ്മെന്റ് അസോസിയേഷൻ ചെയർമാൻ ഡോ. വാലിദ് അൽ സുബ്ഹി പറഞ്ഞു. പരിവർത്തനത്തിനും ആശയവിനിമയത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്ത് പറഞ്ഞു.

യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിലൊന്നായ ഇറ്റാലിയൻ, സ്പാനിഷ് സൂപ്പർ കപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതും ഒപ്പം നിരവധി കായിക മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കുന്നതും രാജ്യം നേടിയ നേട്ടങ്ങളാണ്.. സെർബിയൻ താരം നൊവാക് ജോക്കോവിച്ച്, സ്പാനിഷ് താരം റാഫേൽ നദാൽ തുടങ്ങിയ അന്താരാഷ്ട്ര ടെന്നീസ് താരങ്ങളെ ഒന്നിപ്പിച്ച് കഴിഞ്ഞ മാസം ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിച്ചതും കായിക മേഖലക്ക് മുതൽകൂട്ടാണെന്നും വലീദ് അൽസുബഹി പറഞ്ഞു. ഇത്തരം പരിപാടികൾ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും രാജ്യത്തേക്ക് എത്തിക്കുന്നതിനും സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts