സൗദിയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വർധന; തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു
|വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവും രേഖപ്പെടുത്തി.
സൗദിയില്‍ രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വനിതകള്‍ക്കിടയില്‍ തൊഴിലില്ലായമ നിരക്ക് വലിയ തോതില്‍ കുറഞ്ഞു. വനിതകളുടെ തൊഴിലില്ലായമ നിരക്ക് 15.4 ശതമാനത്തിലെത്തിയതായി മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ധനവാണ് നിരക്ക് കുറയാന്‍ ഇടയാക്കിയത്. പുരുഷ വനിതാ അനുപാതത്തില്‍ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയര്‍ന്നു. റിപ്പോര്‍ട്ട് വര്‍ഷം അവസാനിക്കുമ്പോള്‍ മൊത്തം വനിതാ ജീവനക്കാരുടെ എണ്ണം പതിനാല് ലക്ഷത്തി എഴുപതിനായിരമായി ഉയര്‍ന്നിട്ടുണ്ട്.
തൊട്ടു മുമ്പത്തെ വര്‍ഷം ഇത് പന്ത്രണ്ട് ലക്ഷത്തി ഇരുപതിനായിരമായിരുന്നിടത്താണ് വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര് തൊഴിലെടുക്കുന്നത് എട്ട് ലക്ഷത്തി അറുപത്തിയൊന്നായിരം. സ്വകാര്യ മേഖലയില്‍ ആറ് ലക്ഷത്തി ആറായിരം പേരും ജോലിയെടുക്കുന്നുണ്ട്. ചെറുകിട മൊത്ത കച്ചവട മേഖലയിലയിൽ 193000 പേര്.