Saudi Arabia
Change in visa stamping method to Saudi; Now print visas with QR code
Saudi Arabia

'ഹുറൂബ് റദ്ദാക്കൽ വാർത്ത വ്യാജം'; വിശദീകരണവുമായി സൗദി ജവാസാത്ത്

Web Desk
|
18 May 2023 6:15 PM GMT

മലയാളി പ്രവാസി ഗ്രൂപ്പുകളിലുൾപ്പെടെ സാമൂഹ്യ പ്രവർത്തകരുടേതെന്ന് പേരിൽ പ്രചാരണം വ്യാപകമായിരുന്നു

റിയാദ്: സൗദി അറേബ്യയിൽ ഹുറൂബ് അഥവ സ്പോൺസറിൽ നിന്നും ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെട്ടവരുടെ നിയമ നടപടികൾ റദ്ദാക്കിയതായി പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹൗസ് ഡ്രൈവർമാരുടേതുൾപ്പെടെ ഗാർഹീക ഇതര ജീവനക്കാരുടെ പേരിൽ സ്പോൺസർ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി എന്ന തരത്തിലാണ് പ്രചരണം നടന്നത്.

മലയാളി പ്രവാസി ഗ്രൂപ്പുകളിലുൾപ്പെടെ സാമൂഹ്യ പ്രവർത്തകരുടേതെന്ന് പേരിൽ പ്രചാരണം വ്യാപകമായിരുന്നു. ജവാസാത്തിന്റെ ഔദ്യോഗിക വാർത്താ സ്രോതസുകളിൽ നിന്നല്ലാതെ വാർത്തകൾ സ്വീകരിക്കരുത്. ഹുറൂബുമായി ബന്ധപ്പട്ട് നിലവിലെ നിയമത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ജവാസാത്ത് വിശദീകരിച്ചു.


Huroob cancellation news is fake: Saudi Jawazat

Similar Posts