ഇന്ത്യൻ നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങൾ ജിദ്ദ ചേംബറിൽ അവതരിപ്പിക്കും: അലി മുഹമ്മദ് അലി
|അലി മുഹമ്മദ് അലിയെ ജിദ്ദ കേരള പൗരാവലി അനുമോദിച്ചു
ജിദ്ദ: ഇന്ത്യൻ നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങൾ ജിദ്ദ ചേംബറിൽ അവതരിപ്പിക്കുമെന്ന് അലി മുഹമ്മദ് അലി. ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഡയക്ടർ ബോർഡ് അംഗമായി ലഭിച്ച അംഗീകാരം ഫലപ്രദവും ക്രിയാത്മകവുമായി വിനിയോഗിക്കാൻ ശ്രമിക്കുമെന്നും തന്റെ പിതാവ് മുഹമ്മദ് അലിയുടെ കഠിനാധ്വാനത്തിന്റെയും നിക്ഷേപ സേവന പ്രവർത്തനത്തിന്റെയും അംഗീകാരമാണ് തനിക്ക് ലഭിച്ച പുതിയ പദവിയെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളി വ്യവസായി വി.പി. മുഹമ്മദലി സൗദിയിൽ തുടക്കം കുറിച്ച ആതുര സേവന രംഗത്തെ നിക്ഷേപങ്ങൾ നിരവധി സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ നൽകിയിരുന്നു. ജെ.എൻ.എച്ച്, അൽറയാൻ സംരംഭങ്ങളാണ് ഇദ്ദേഹം നടത്തിയത്.
ജിദ്ദ കേരള പൗരാവലിയുടെ അനുമോദന ഫലകം പൗരാവലി പബ്ലിക് റിലേഷൻ കൺവീനർ സലാഹ് കാരാടൻ ജെ എൻ എച്ച് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ അലി മുഹമ്മദ് അലിക്ക് സമ്മാനിച്ചു. കേരളത്തിലെ മുഴുവൻ ജില്ലകളിലെ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജന കൺവീനർ മൻസൂർ വയനാട് സ്വാഗതവും ഷെരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
നാസർ വെളിയംകോട് (കെഎംസിസി), അസ്ഹാബ് വർക്കല (ഒഐസിസി), അഡ്വക്കറ്റ് ശംസുദ്ധീൻ (നവോദയ), ഒമർ ഫാറൂഖ് (പ്രവാസി വെൽഫയർ) ജേണലിസ്റ്റുകളായ സാദിഖലി തുവൂർ, മുസാഫിർ ഏലംകുളം, ജാഫറലി പാലക്കോട്, സുൽഫികർ ഓതായി, എ.എം. സജിത്ത്, ഗഫൂർ മമ്പുറം, ജലീൽ കണ്ണമംഗലം, ബിജുരാജ് രാമന്തളി എന്നിവർ പങ്കെടുത്തു.
അബ്ദുൽ ഖാദർ ആലുവ, മിർസാ ഷരീഫ്, വേണുഗോപാൽ അന്തിക്കാട്, നസീർ വാവകുഞ്ഞു, സി.എച്ച് ബഷീർ, നവാസ് തങ്ങൾ, നാസർ ചാവക്കാട്, ബീരാൻ കോയിസ്സൻ, അലി തേക്കുതോട്, റാഫി ബീമാപള്ളി തുടങ്ങിയവർ അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകി. സോഫിയ ബഷീർ അവതാരകയായിരുന്നു.