ധനൂബ് മലയാളി കൂട്ടായ്മയുടെ ഇഫ്താർ സംഗമവും വാർഷികയോഗവും നടന്നു
|പുതിയ വർഷത്തിലേക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
റിയാദ്: സൗദി അറേബ്യയിലെ റീട്ടേയിൽ രംഗത്ത് വളരെ പ്രശസ്തമായ ബിൻ ദാവൂദ് ഹോൾഡിങ് ഗ്രൂപ്പിന്റെ ധനൂബ് ഹൈപ്പർ മാർക്കറ്റിലെ മലയാളി കൂട്ടായ്മ വർഷംതോറും നടത്തിവരാറുള്ള ജനറൽബോഡി യോഗവും ഇഫ്താർ സംഗമവും നടത്തി. ബത്തയിലെ ഡിമോറോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇഫ്താർ സംഗമം, വെൽഫെയർ വിങ്ങിന്റെ ചെയർമാൻ സൈതലവി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സംഗമത്തിൽ പ്രവാസികളുടെ കൂട്ടായ്മയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ചാരിറ്റി പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ ക്ലാസെടുത്തു. പ്രസിഡൻറ് ഇസഹാക്ക് തയ്യിൽ അധ്യക്ഷത വഹിച്ചു.
ഉപദേശ സമിതി അംഗങ്ങളായ റഷീദ് വെട്ടത്തൂർ ബഷീർ മലപ്പുറം സിദ്ദീഖ് ഗഫൂർ അഷ്‌റഫ് ബാബു പൂങ്ങാടൻ സലിം ബഷീർ വെട്ടത്തൂർ എന്നിവർ സംസാരിച്ചു. ബഷീർ കൊണ്ടോട്ടി സ്വാഗതം പറഞ്ഞു.
ജനറൽബോഡി യോഗത്തിൽ പുതിയ വർഷത്തിലേക്കുള്ള കമ്മിറ്റി അംഗങ്ങളെ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് മനോജ്,റിയാസ് നെൻമിനി, റിയാസ് എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ചെയർമാനായി ഇസ്ഹാഖ് തയ്യിൽ, പ്രസിഡൻറായി റഷീദ് വട്ടത്തൂർ, ജനറൽ സെക്രട്ടറിയായി സമീർ മഞ്ചേരി, ട്രഷററായി മുസ്തഫ ചേളാരി എന്നിവരെ തിരഞ്ഞെടുത്തു.