Saudi Arabia
In the Arafat sermon, the Imam of the Haram Mosque asked to pray for Palestine
Saudi Arabia

ഫലസ്തീന് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഹജ്ജിലെ അറഫാ പ്രഭാഷണം

Web Desk
|
15 Jun 2024 4:53 PM GMT

ഹറം ഇമാം ഡോ. മാഹിർ മുഐഖിലിയാണ് അറഫാ പ്രഭാഷണം നടത്തിയത്‌

മക്ക: ഫലസ്തീന് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഹജ്ജിലെ അറഫാ പ്രഭാഷണം. ഫലസ്തീന് വേണ്ടി പ്രാർഥിക്കാൻ ഹറം ഇമാം ഡോ. മാഹിർ മുഐഖിലിയാണ് വിശ്വാസികളോട് ആഹ്വാനം ചെയ്തത്. രക്തദാഹികൾ ഭൂമിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഡോ. മാഹിർ മുഐഖിലി അറഫാ പ്രഭാഷണത്തിൽ പറഞ്ഞു. ഹജ്ജിലുടനീളം അവർക്കായി പ്രാർഥിക്കണമെന്നും ഇമാം ആഹ്വാനം ചെയ്തു. ഹാജിമാർക്കായി സേവനം ചെയ്യുന്ന ഭരണാധികാരികൾക്ക് വേണ്ടിയും ഇമാം പ്രാർഥിച്ചു. ഇതിന് ശേഷം വിശ്വാസികൾ ളുഹർ അസർ നമസ്‌കാരങ്ങൾ ഒന്നിച്ച് നിർവഹിച്ചു. പിന്നീട് സൂര്യാസ്തമയം വരെ പ്രാർഥനകളിൽ വിശ്വാസികൾ തുടർന്നു. പ്രവാചകൻ നടത്തിയ പ്രസംഗത്തെ അനുസ്മരിച്ചുള്ളതാണ് അറഫാ പ്രഭാഷണം.

24 ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയിൽ സംഗമിച്ചത്. ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ഉച്ചയോടെ അറഫയിൽ സംഗമിച്ചത് കാൽക്കോടിയോളം പേരാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാർ വർണ ദേശ രാഷ്ട്ര ഭേദമന്യേ വെള്ളവസ്ത്രത്തിൽ ദൈവത്തിന്റെ വിളികേട്ട് ഹാജരായി. അറഫാ സംഗമം പൂർത്തിയാക്കി ഹാജിമാർ ഇന്ന് മുസ്ദലിഫയിൽ രാപ്പാർക്കും.



Similar Posts