Saudi Arabia
സൗദിയുടെ സാമ്പത്തിക പരിഷ്‌കരണത്തെ പ്രശംസിച്ച് ഐ.എം.എഫ്
Saudi Arabia

സൗദിയുടെ സാമ്പത്തിക പരിഷ്‌കരണത്തെ പ്രശംസിച്ച് ഐ.എം.എഫ്

Web Desk
|
7 Sep 2023 6:26 PM GMT

2022ല്‍ ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി സൗദി മാറി.

സൗദി അറേബ്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും നേട്ടങ്ങളെയും പ്രശംസിച്ച് ഐ.എം.എഫ് റിപ്പോര്‍ട്ട്. എണ്ണയിതര വരുമാനത്തില്‍ നേടിയ വളര്‍ച്ചയും തൊഴിലില്ലായ്മ നിരക്കില്‍ കുറവ് വന്നതും സൗദിയുടെ മികച്ച നേട്ടമായി റിപ്പോര്‍ട്ടിൽ പറയുന്നു. ഐ.എം.എഫിന്റെ 2023ലെ സാമ്പത്തികവലോകന റിപ്പോര്‍ട്ടിലാണ് സൗദിയെ പ്രശംസിക്കുന്നത്. സൗദിയുടെ സാമ്പത്തിക പുരോഗതിയെയും പരിഷ്‌കരണങ്ങളെയും അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട് വിവരിക്കുന്നത്. 2022ല്‍ ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി സൗദി മാറി.

സൗദിയുടെ ജി.ഡി.പി 8.7ശതമാനമായി ഉയര്‍ന്നു. ഇതില്‍ എണ്ണയിതര ജി.ഡി.പി 4.8ശതമാനമായി ഉയര്‍ന്നത് സമ്പദ് വ്യവസ്ഥക്ക് കൂടുതല്‍ കരുത്തേകി. സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ എട്ട് ശതമാനത്തില്‍ എത്തിക്കാനായത് വലിയ നേട്ടമായി. തൊഴില്‍ രംഗത്ത് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനായത് ശ്രദ്ധേയമായ മുന്നേറ്റത്തിനിടയാക്കി. ലക്ഷ്യമിട്ടതിലും വേഗത്തില്‍ വനിതാമുന്നേറ്റം നടപ്പിലാക്കാന്‍ സൗദിക്ക് കഴിഞ്ഞു. ആഭ്യന്തര സബ്‌സീഡികള്‍ വഴി തെരഞ്ഞെടുത്ത ഉല്‍പന്നങ്ങളുടെ വില നിയന്ത്രിച്ചത് കാരണം വിലക്കയറ്റം പിടിച്ചു നിറുത്താനായി. ഇത് വഴി പണപ്പെരുപ്പം ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞതും വലിയ നേട്ടമായി റിപ്പോര്‍ട്ട് പറയുന്നു.


Similar Posts