Saudi Arabia
In Saudi Arabia, regional headquarters should be moved to Riyadh
Saudi Arabia

സൗദിയിൽ റീജിണൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റണം; സമയ പരിധി ഈ വർഷത്തോടെ അവസാനിക്കും

Web Desk
|
28 Oct 2023 7:45 PM GMT

ജനുവരി ഒന്നിന് മുമ്പ് സൗദിയിൽ റീജിണൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ അനുവദിക്കില്ലെന്ന് ധനമന്ത്രി

അന്താരാഷ്ട്ര കമ്പനികളുടെ റീജിണൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാൻ അനുവദിച്ച സമയ പരിധി ഈ വർഷത്തോടെ അവസാനിക്കും. ജനുവരി ഒന്നിന് മുമ്പ് സൗദിയിൽ റീജിണൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ അനുവദിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു.

എന്നാൽ ഇത്തരം സ്ഥാപനങ്ങൾക്ക് സ്വാകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ റീജിണൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധി ഈ വർഷം തീരുന്നതോടെ അവസാനിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു.

2024 ജനുവരി ഒന്നിന് മുമ്പ് റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് സർക്കാർ പദ്ധതികളുടെ കരാറുകൾ അനുവദിക്കുന്നത് നിർത്തിവെക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം 2021 ഫെബ്രുവരിയിൽ തന്നെ അറിയിച്ചിരുന്നതാണ്. എന്നാൽ റീജിണൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്ക് സൗദിയിലെ സ്വകാര്യ കമ്പനികളുമായും സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിന് തടസമുണ്ടാകില്ല. രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിൻ്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണിത്.

Similar Posts