സൗദിയിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി
|മാതാപിതാക്കൾ അവരുടെ സ്വിഹത്തി, തവക്കൽനാ ആപ്പുകൾ വഴി അപ്പോയിന്റ്മെന്റ് എടുക്കണം
സൗദിയിൽ അഞ്ചു മുതൽ 11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിത്തുടങ്ങി. ഗുരുതര പ്രത്യാഘാതങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഗർഭിണികളും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് ഇത് വരെ 52 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
അഞ്ചു മുതൽ 11 വയസു വരേയുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകാൻ രാജ്യം തയാറായെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി മാതാപിതാക്കൾ അവരുടെ സ്വിഹത്തി, തവക്കൽനാ ആപ്പുകൾ വഴി അപ്പോയിന്റ്മെന്റ് എടുക്കണം. ഈ പ്രായവും ഉയർന്ന അപകടസാധ്യതയുമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം ഡിസംബർ 21 ന് പ്രഖ്യാപിച്ചിരുന്നു. അവർക്കുള്ള വാക്സിനേഷന്റെ രണ്ടാം ഘട്ടവും കഴിഞ്ഞ ദിവസം ആരംഭിച്ചു. അതിന് പിറകെയാണ് ഇപ്പോൾ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചത്. കൂടാതെ കോവിഡ് ബാധമൂലം ഗർഭിണികൾക്ക് ഗുരുതര പ്രത്യാഘതങ്ങൾക്ക് സാധ്യതയുള്ളതിനാൽ വേഗത്തിൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ഗർഭിണികൾ ബൂസ്റ്റർ ഡോസ് എടുക്കുന്നത് സുരക്ഷിതമാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും, കോവിഡിന്റെ സങ്കീർണ്ണതകളിൽ നിന്ന് ഇത് ഗർഭിണികൾക്കും ഗർഭസ്ഥ ശിശുവിനും സംരംക്ഷണം നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
In Saudi Arabia, the first dose of Covid Vaccine was given to all children between the ages of five and 11 years.