Saudi Arabia
In Saudi Arabia, there has been a decrease in remittances by expatriates
Saudi Arabia

സൗദിയില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇത്തവണയും കുറവ് രേഖപ്പെടുത്തി

Web Desk
|
6 July 2023 4:38 PM GMT

മെയ് മാസത്തില്‍ 1127 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു ഇത് മുന്‍ വര്‍ഷത്ത് ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു കോടി റിയാല്‍ കുറവാണ്

സൗദിയില്‍ നിന്നുംപ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇത്തവണയും കുറവ് രേഖപ്പെടുത്തി. മെയ് മാസത്തില്‍ 1327 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി സാമ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ പ്രവാസികള്‍ കുടുംബങ്ങളെ സൗദിയിലെത്തിച്ചത് പണമിടപാടില്‍ കുറവ് വരാന്‍ ഇടയാക്കി.

തുടര്‍ച്ചയായ അഞ്ചാം മാസവും സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവ് നേരിട്ടു. മെയ് മാസത്തില്‍ 1127 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മുന്‍ വര്‍ഷത്ത് ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു കോടി റിയാല്‍ കുറവാണ്. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവ് ഉണ്ടായി.

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ശരാശരി തൊള്ളായിരത്തിനും ആയിരം കോടിക്കും ഇടയിലാണ് പണമിടപാട് നടന്നിരുന്നത്. സൗദിയിലേക്കുള്ള കുടുംബ, ടൂറിസ്റ്റ്, ഉംറ വിസകളില്‍ വരുത്തിയ മാറ്റം കൂടുതല്‍ കുടുംബങ്ങളെയും ബന്ധുക്കളെയും സൗദിയിലേക്കെത്തിക്കുന്നതിന് കാരണമായി. ഇത് പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ പണം സൗദിയില്‍ ചിലവഴിക്കാന്‍ കാരണമായതായും ഈരംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.

Similar Posts