Saudi Arabia
സൗദിയിൽ പ്രതിദിന കോവിഡ് മരണത്തിൽ വർധന
Saudi Arabia

സൗദിയിൽ പ്രതിദിന കോവിഡ് മരണത്തിൽ വർധന

Web Desk
|
11 Jun 2021 6:41 PM GMT

എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും രോഗമുക്തി നിരക്ക് പുതിയ കേസുകളേക്കാൾ മുന്നിലെത്തി.

സൗദിയിൽ പ്രതിദിന കോവിഡ് മരണത്തിൽ വർധന. ഇന്ന് 18 മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ഏഴായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഏഴ് പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1175 പുതിയ കേസുകളും 1262 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.

നവംബർ 21 ന് ശേഷം, ആദ്യമായാണ് ഇന്ന് പ്രതിദിന കോവിഡ് മരണം 18 ആയി ഉയർന്നത്. ഏപ്രിൽ പത്ത് വരെ പത്തിൽ താഴെയായിരുന്നു മരണ സംഖ്യ. തുടർന്ന് രണ്ട് മാസത്തിനുള്ളിലാണ് ഘട്ടംഘട്ടമായി മരണസംഖ്യ ഉയർന്ന് 18 ലെത്തിയിത്. ഇന്നത്തേതുൾപ്പെടെ 7,537 പേർ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. അതിൽ ഇരുനൂറോളം മലയാളികളുമുണ്ട്. മൂന്ന് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും രോഗമുക്തി നിരക്ക് പുതിയ കേസുകളേക്കാൾ മുന്നിലെത്തി.

1175 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ, 1,262 പേർക്ക് രോഗം ഭേദമായി. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.3 ശതമാനമായി കുറഞ്ഞു. 4,63,703 പേർക്കാണ് സൗദിയിൽ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 4,46,054 പേർക്കും ഭേദമായിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 96.19 ശതമാനം പേരും സുഖം പ്രാപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിലവിൽ വിവിധ ആശുപത്രികളിലായി 10,112 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇത് വരെ ഒരു കോടി അമ്പത്തി അഞ്ച് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Similar Posts