Saudi Arabia
Increase in the number of people traveling by train in Saudi Arabia
Saudi Arabia

സൗദിയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

Web Desk
|
26 July 2024 4:43 PM GMT

ഈ വർഷം 93 ലക്ഷം യാത്രക്കാരാണ് ട്രെയിൻ ഉപയോഗിച്ച് യാത്ര ചെയ്തത്

റിയാദ്‌: സൗദിയിൽ ട്രെയിൻ ഉപയോഗിച്ച് യാത്ര ചെയ്തത് 93 ലക്ഷം യാത്രക്കാർ. യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ വർധനയാണുണ്ടായിട്ടുള്ളത്. ട്രെയിൻ വഴിയുള്ള ചരക്ക് കടത്തലിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പതു ശതമാനത്തിന്റെ വർധനവുണ്ട്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കാണിത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് കണക്കുകൾ പുറത്തു വിട്ടത്.

നഗരങ്ങൾക്കുള്ളിലെ ട്രെയിൻ ഗതാഗതം ഉപയോഗിച്ചത് 68 ലക്ഷം യാത്രക്കാരാണെന്നും കണക്കുകൾ പറയുന്നു. രണ്ട് നഗരങ്ങൾക്കിടയിലുള്ള ട്രെയിൻ സേവനം ഉപയോഗിച്ചത് 68 ലക്ഷത്തിലധികം യാത്രക്കാരാണ്. ചരക്ക് കടത്തലിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9% വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം അവസാന പാദത്തിൽ ട്രെയിൻ വഴി കടത്തിയത് 69 ലക്ഷം ടണ്ണിലധികം ചരക്കുകളാണ്. റയിൽവെയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടക്കുന്നത്. സൗദിയിൽ നിന്നും കുവൈത്തിലേക്ക് റെയിൽവേ സംവിധാനമൊരുക്കുന്ന പദ്ധതി അവസാന ഘട്ടത്തിലെത്തിയിട്ടുണ്ടെന്നും, നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നും കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.


Similar Posts