Saudi Arabia
സൗദിയില്‍ പ്രാഥമിക വിദ്യഭ്യാസം നേടിയവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വർധന
Saudi Arabia

സൗദിയില്‍ പ്രാഥമിക വിദ്യഭ്യാസം നേടിയവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വർധന

Web Desk
|
1 March 2024 6:51 PM GMT

2030ഓടെ തൊണ്ണൂറ് ശതമാനമായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ദമ്മാം: സൗദിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധന. അഞ്ച് വര്‍ഷത്തിനിടെ പ്രാഥമിക വിദ്യാഭ്യാസം നേടിയവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. 2030ഓടെ ഇത് തൊണ്ണൂറ് ശതമാനമായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

2019ൽ വെറും പത്ത് ശതമാനമായിരുന്ന പ്രാഥമിക വിദ്യഭ്യാസം നേടിയവരുടെ എണ്ണം, 2023 ആയപ്പോഴേക്കും 34 ശതമാനമായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2030 ഇത് 90 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യഭ്യാസം മന്ത്രി യൂസുഫ് അല്‍ബുനിയന്‍ പറഞ്ഞു. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി മനുഷ്യ മൂലധനശേഷി വികസിപ്പിക്കുക എന്നതാണ് മുഖ്യ അജണ്ട. മനുഷ്യ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും രാജ്യത്തെ മുന്‍നിര ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഹ്യൂമണ്‍ കൈപ്പബിലിറ്റി ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Similar Posts