17 മില്യണും കടന്ന് മുന്നോട്ട്; സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ ഈ വർഷം റെക്കോർഡ് വർധന
|2024ലെ ആദ്യ 7 മാസത്തെ കണക്കുകൾ ടൂറിസം മന്ത്രാലയം പുറത്ത് വിട്ടു
റിയാദ്: സൗദിയിൽ വിനോദത്തിനും അവധിക്കാലം ചിലവഴിക്കുന്നിതിനുമായി എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധനവ്. സൗദി ടൂറിസം മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2024 ജനുവരി മുതല് ജൂലൈ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തേക്കെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 17.5 ദശലക്ഷം കടന്നു. ഇതിൽ വിദേശത്ത് നിന്നെത്തിയവരുടെ എണ്ണം 4.2 ദശലക്ഷം എത്തിയതായും റിപ്പോർട്ട് പറയുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം യു.എൻ കണക്ക് പ്രകാരം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ ഒന്നാമതെത്തിയിരുന്നു. ഇതിന് പുറമേയാണ് പുതിയ നേട്ടം. രാജ്യത്ത് നടപ്പിലാക്കിവരുന്ന വിഷൻ 2030 പദ്ധതികളും എണ്ണയിതര സാമ്പത്തിക സ്രോതസുകളുടെ വളർച്ചയും ടൂറിസം മേഖലക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.