Saudi Arabia
India and Saudi Arabia to cooperate in energy sector
Saudi Arabia

ഇന്ത്യയും സൗദിയും ഊര്‍ജ മേഖലയില്‍ സഹകരിക്കും; കരാറില്‍ ഒപ്പുവച്ചു

Web Desk
|
8 Oct 2023 6:37 PM GMT

ഇലക്ട്രിക്കല്‍ ഇന്റര്‍ കണക്ഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ സപ്ലൈ ചെയിന്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും.

ദമ്മാം: ഊര്‍ജ രംഗത്തെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും സൗദിയും ധാരണയിലെത്തി. ഇലക്ട്രിക്കല്‍ ഇന്റര്‍ കണക്ഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ സപ്ലൈ ചെയിന്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളുടെയും ഊര്‍ജ മന്ത്രിമാര്‍ തമ്മില്‍ ഒപ്പ് വച്ചു.

റിയാദിലെത്തിയ ഇന്ത്യന്‍ ഊര്‍ജമന്ത്രി ആര്‍.കെ സിങ്ങും സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍സൗദുമാണ് ധാരണാ പത്രത്തില്‍ ഒപ്പ് വച്ചത്.

ധാരണ പ്രകാരം അടിയന്തര ഘട്ടങ്ങളിലും തിരക്കേറിയ സാഹചര്യങ്ങളിലും വൈദ്യുദി കൈമാറ്റം, ഊര്‍ജ പദ്ധതികളുടെ പരസ്പര സഹകരണവും വികസനവും, ഗ്രീന്‍ ഹൈഡ്രജന്റെയും പുനരുപയോഗ ഊര്‍ജത്തിന്റെയും പരസ്പരസഹകരണത്തോടെയുള്ള വികസനം, ഉല്‍പാദനം, ഊര്‍ജ വിതരണ ശൃംഖലകളുടെ സ്ഥാപനം എന്നിവ നടപ്പിലാക്കും.

കരാറനുസരിച്ച് സമ്പൂര്‍ണ വിതരണവും മൂല്യശ്യംഖലയും സ്ഥാപിക്കുന്നതിന് ബിസിനസ് ഉച്ചകോടികളും പതിവ് ആശയ വിനിമയങ്ങളും നടത്താനും ഇരു മന്ത്രിമാര്‍ തമ്മില്‍ തീരുമാനിച്ചു.

Similar Posts