Saudi Arabia
സൗദിയില്‍ വിനോദ മേഖലയിലെ എട്ട് തസ്തികകളില്‍ കൂടി സ്വദേശില്‍വല്‍ക്കരണം
Saudi Arabia

സൗദിയില്‍ വിനോദ മേഖലയിലെ എട്ട് തസ്തികകളില്‍ കൂടി സ്വദേശില്‍വല്‍ക്കരണം

Web Desk
|
1 April 2022 10:04 AM GMT

സെപ്തംബര്‍ 23 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും

വിനോദ വ്യവസായ മേഖലയിലെ എട്ട് തസ്തികകളില്‍ കൂടി സ്വദേശില്‍വല്‍ക്കരണം നലടപ്പിലാക്കിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനിയര്‍ അഹമ്മദ് അല്‍റാജിഹി പറഞ്ഞു. വിനോദ സിറ്റികളിലെയും മാളുകളിലെ വിനോദ കേന്ദ്രങ്ങളിലെയും തൊഴിലുകളിലാണ് നിബന്ധന ബാധകമാക്കിയത്. ഈ വര്‍ഷം സെപ്തംബര്‍ 23 മുതല്‍ നിയമം പ്രാബല്യത്തിലാകും.

ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, സൂപ്പര്‍വൈസര്‍, അസിസ്റ്റന്‍ ബ്രാഞ്ച് മാനേജര്‍, ക്യാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്പഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സെപഷ്യലിസ്റ്റ് തുടങ്ങി തസ്തകകളിലാണ് സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം. ഈ മേഖലയില്‍ ക്ലീനിംഗ്, ലോഡിങ്, അണ്‍ലോഡിങ് തൊഴിലുകളിലല്ലാതെ വിദേശികളെ നിയമിക്കാന്‍ സാധിക്കില്ല.

പ്രത്യേക പരിശീനം ആവശ്യമായ നിര്‍ദ്ദിഷ്ട ഗെയിം ഓപ്പറേറ്റര്‍ തസ്തികകളിലും നിബന്ധനകള്‍ക്ക് വിധേയമായി വിദേശികളെ അനുവദിക്കും. സ്വദേശികള്‍ക്കിടിയലെ തൊഴിലില്ലായ്മ നിരക്ക് കുറുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുപ്പത് മേഖലകളില്‍ കൂടി സ്വദേശില്‍വല്‍ക്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Similar Posts