Saudi Arabia
ബ്രിക്സ് കൂട്ടായ്മയിലേക്കുളള ക്ഷണം; പഠിച്ചശേഷം തീരുമാനിക്കുമെന്ന് സൗദി
Saudi Arabia

ബ്രിക്സ് കൂട്ടായ്മയിലേക്കുളള ക്ഷണം; പഠിച്ചശേഷം തീരുമാനിക്കുമെന്ന് സൗദി

Web Desk
|
25 Aug 2023 5:50 PM GMT

ക്ഷണം ലഭിച്ചത് സൗദി ഉൾപ്പെടെ ആറ് രാജ്യങ്ങൾക്ക്.

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമാകാനുള്ള ക്ഷണം ലഭിച്ചതിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ നന്ദി അറിയിച്ചു. ക്ഷണത്തെ അങ്ങേയറ്റം വിലമതിക്കുന്നു. അംഗത്വത്തിന്റെ സ്വഭാവവും മാനദണ്ഡങ്ങളും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയേണ്ടതുണ്ട്. അതിന് ശേഷം വിശദമായി പഠനം നടത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചാനലുകളിലൊന്നാണ് ബ്രിക്‌സ് കൂട്ടായ്മയെന്ന് എന്ന് ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.

ജോഹന്നാസ്ബർഗിൽ നടക്കുന്ന ഗ്രൂപ്പിന്റെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചുള്ള പുതിയ പ്രഖ്യാപനം. സൗദി അറേബ്യക്കു പുറമെ യു.എ.ഇ, ഈജിപ്ത്, അർജന്റീന, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് അടുത്ത വർഷാദ്യം മുതൽ ബ്രിക്സ് ഗ്രൂപ്പിൽ ചേരാൻ ക്ഷണം ലഭിച്ചത്. പുതിയ രാജ്യങ്ങളെ ഇന്ത്യയും സ്വാഗതം ചെയ്തു. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു വികസ്വര രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങൾ.

Related Tags :
Similar Posts