Saudi Arabia
Saudi Arabia
ഇറാന്‍ എംബസി റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു
|6 Jun 2023 5:26 PM GMT
ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇറാന്‍ സൗദിയില്‍ നയതന്ത്രകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചത്
സൗദി ഇറാന്‍ ബന്ധം ഊഷ്മളമാക്കി ഇറാന്‍ എംബസി റിയാദില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇറാന്‍ സൗദിയില്‍ നയതന്ത്രകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി ഇറാന്‍ ബന്ധം വീണ്ടും സജീവമായി. ഇറാന്‍ നയതന്ത്ര കാര്യാലയം സൗദി തലസ്ഥാനമായ റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിയുക്ത ഇറാന്‍ സ്ഥാനപതി അലി റിദയുടെ സാനിധ്യത്തിലാണ് കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും ബന്ധം പുനസ്ഥാപിച്ചത്. ചൈനയുടെ നേതൃത്വത്തില്‍ ബെയ്ജിംഗില്‍ സംഘടിപ്പിച്ച ചര്‍ച്ചയാണ് ബന്ധം വീണ്ടും ഊഷ്മളമാക്കുന്നതിലേക്ക് എത്തിച്ചത്. ഇതിന്റെ ഭാഗമായി ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും നയതന്ത്ര കാര്യലങ്ങള്‍ വീണ്ടും തുറന്നത്.