Saudi Arabia
മുസ്ദലിഫയില്‍ നിന്ന് മടങ്ങി തീര്‍ഥാടകര്‍; ഹജ്ജിന് ഇന്ന് അര്‍ദ്ധ വിരാമം
Saudi Arabia

മുസ്ദലിഫയില്‍ നിന്ന് മടങ്ങി തീര്‍ഥാടകര്‍; ഹജ്ജിന് ഇന്ന് അര്‍ദ്ധ വിരാമം

Web Desk
|
20 July 2021 2:01 AM GMT

ജംറയിലെ കല്ലേറിന് ശേഷം കഅ്ബാ പ്രദക്ഷിണവും സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണവും ഹാജിമാർ പൂർത്തിയാക്കും.

ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ഇന്ന്. മുസ്ദലിഫയില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ രാവിലെ മുതല്‍ ജംറാത്തിൽ കല്ലേറ് കർമം നടത്തും. പെരുന്നാൾ ദിനമായ ഇന്ന് ബലികർമവും ഹാജിമാർ പൂർത്തിയാക്കും. കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ ഇന്ന് വെള്ളവസ്ത്രത്തിൽ നിന്നും ഒഴിവാകും.

അറഫാ സംഗമം കഴിഞ്ഞ് ഇന്നലെ രാത്രി മുസദലിഫയിലാണ് ഹാജിമാർ രാപ്പാര്‍ത്തത്. രാവിലെ മുതല്‍ ഹാജിമാർ ജീവിതത്തിലെ പൈശാചികതകളെ കല്ലെറിഞ്ഞോടിക്കാൻ ജംറാത്തിലെത്തും. ഏഴ് കല്ലുകളാണ് ജംറത്തുല്‍ അഖബയെന്ന സ്തൂപത്തില്‍ ഹാജിമാർ എറിയുക. കല്ലേറിന് ശേഷം ഹാജിമാര്‍ നേരെ ഹറമിലേക്ക് പോകും.

ജംറയിലെ കല്ലേറിന് ശേഷം കഅ്ബാ പ്രദക്ഷിണവും സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണവും ഹാജിമാർ പൂർത്തിയാക്കും. ഇതിന് ശേഷമാണ് ബലി കര്‍മം. ഇതിനായി ഹജ്ജ് മന്ത്രാലയം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് ശേഷം മുടിമുറിച്ച് ഹാജിമാർ വെള്ള വസ്ത്രത്തില്‍ നിന്നും ഒഴിവാകും. ഇതോടെ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തികും.

Similar Posts