കരിം ബെൻസെമക്ക് ഊഷ്മള വരവേൽപ്പ് നല്‍കി ജിദ്ദ
|കരീം ബെൻസെമയുടെ പ്രസന്‍റേഷൻ ചടങ്ങുകൾ കാണാൻ ആയിരങ്ങൾ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിയത്തിലേക്ക് ഒഴുകിയെത്തി
സൗദി പ്രോലീഗിലെ അൽ ഇത്തിഹാദിൽ ചേർന്ന കരീം ബെൻസെമക്ക് ജിദ്ദയിൽ ഊഷ്മള വരവേൽപ്പ്. കരീം ബെൻസെമയുടെ പ്രസന്‍റേഷൻ ചടങ്ങുകൾ കാണാൻ ആയിരങ്ങൾ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിയത്തിലേക്ക് ഒഴുകിയെത്തി.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കും കരീം ബെൻസെമക്കും പിറകെ കൂടുതൽ താരങ്ങൾ സൌദിയിലേക്കെത്തുമെന്നാണ് സൂചന. അൽ ഇത്തിഹാദിൽ ചേരാനുള്ള തീരുമാനത്തിന് ശേഷം ബുധനാഴ്ചയാണ് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസെമ ജിദ്ദയിലെത്തിയത്. വ്യാഴാഴ്ച രാത്രി നടന്ന പ്രസൻ്റേഷൻ ചടങ്ങിൽ പങ്കെടുക്കാൻ അറുപതിനായിരത്തോളം പേർ ജിദ്ദ കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.
മഞ്ഞയും കറുപ്പും നിറഞ്ഞ ജെഴ്സിയും തൂവാലയും അണിഞ്ഞ് ഗ്യാലറിയിൽ ഇടം പിടിച്ച ആരാധകർക്ക് മുന്നിൽ താരത്തെ അവതരിപ്പിച്ചപ്പോൾ യാ കരീം എന്ന വിളികളിൽ സ്റ്റേഡിയം ഇളകി മറിഞ്ഞു. മൂന്ന് വർഷത്തേക്കാണ് ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസെമ ഇത്തിഹാദുമായുള്ള കരാർ. പ്രതിവർഷം അഞ്ചര കോടി ഡോളറായിരിക്കും പ്രതിഫലം.