Saudi Arabia
ഭൂഗര്‍ഭജലത്തെ പരിഗണിക്കാതെയാണ് ജിദ്ദ ഗവര്‍ണറേറ്റ് പണിതതെന്ന് മേയര്‍
Saudi Arabia

ഭൂഗര്‍ഭജലത്തെ പരിഗണിക്കാതെയാണ് ജിദ്ദ ഗവര്‍ണറേറ്റ് പണിതതെന്ന് മേയര്‍

ഹാസിഫ് നീലഗിരി
|
15 Feb 2022 7:58 AM GMT

പരിഹാര നടപടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

ജിദ്ദയിലെ ഭൂഗര്‍ഭജല പ്രശ്നത്തിന്റെ കാരണങ്ങള്‍ എടുത്ത് പരഞ്ഞ് ജിദ്ദ ഗവര്‍ണറേറ്റ് മേയര്‍ സാലിഹ് അല്‍ തുര്‍ക്കി. ഭൂഗര്‍ഭജലത്തെ പരിഗണിക്കാതെയാണ് ജിദ്ദ ഗവര്‍ണറേറ്റ് പണിതതെന്നും അതിനെ തുടര്‍ന്നുള്ള പ്രശ്‌ന പരിഹാര നടപടികള്‍ക്കാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കൃത്യമായ നഗരാസൂത്രണമോ പദ്ധതികളോ കൂടാതെ ക്രമരഹിതമായി നഗരം നിര്‍മിച്ചതാണ് ജിദ്ദയിലെ ഭൂഗര്‍ഭജല പ്രശ്‌നത്തിന് കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തില്‍ നഗര വികസന പദ്ധതികളും നടപ്പിലാക്കേണ്ട തന്ത്രങ്ങളും വിശദമായി പഠിച്ചുവരികയാണ്.

ഭൂഗര്‍ഭജലം കണക്കിലെടുക്കാതെയാണ് ജിദ്ദ നിര്‍മ്മിച്ചതെന്നും നഗരത്തിന് കനത്ത നാശം വിതച്ച ഭൂഗര്‍ഭജല പ്രശ്നത്തില്‍ നിന്ന് മുക്തി നേടുന്നതിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. മഴവെള്ളം ശാസ്ത്രീയ രീതിയില്‍ ഒഴുക്കിവിടുന്നതിനും ഭൂഗര്‍ഭജല നിര്‍മാര്‍ജനത്തിനുമായി പുതിയ കരാറുകളില്‍ ഒപ്പുവെക്കുമെന്നതിലൂടെ നിലവിലെ പ്രശ്‌നപരിഹാരങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഭൂഗര്‍ഭജല പ്രശ്‌നം പൂര്‍ണതോതില്‍ പരിഹരിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സാലിഹ് അല്‍ തുര്‍ക്കി വ്യക്തമാക്കി.

Similar Posts