Saudi Arabia
ജിദ്ദ പൈതൃകനഗരി വികസനം: രണ്ട് വർഷം നീട്ടി നൽകാൻ മന്ത്രിസഭാ അംഗീകാരം
Saudi Arabia

ജിദ്ദ പൈതൃകനഗരി വികസനം: രണ്ട് വർഷം നീട്ടി നൽകാൻ മന്ത്രിസഭാ അംഗീകാരം

Web Desk
|
18 July 2024 5:19 PM GMT

2030ഓടെ പ്രതിവർഷം 15 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജിദ്ദ പൈതൃക പദ്ധതി നിർമാണം രണ്ടു വർഷത്തേക്ക് കൂടി നീട്ടാൻ സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. 2030ഓടെ പ്രതിവർഷം 15 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടിയിൽ ഇടം നേടിയതാണ് ജിദ്ദ പൈതൃക നഗരി.

അറുന്നൂറിലധികം പൈതൃക കെട്ടിടങ്ങളും, 36 ചരിത്രപരമായ പള്ളികളും, 5 പ്രധാന പുരാതന മാർക്കറ്റുകളെ കൂടാതെ പുരാതന ഇടനാഴികളും ഉൾകൊള്ളുന്നതാണ് പൈതൃക നഗരി. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കൗൺസിലാണ് ചരിത്രപ്രധാനമായ ജിദ്ദ പ്രൊജക്റ്റ് രണ്ടുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചുനൽകാൻ അംഗീകാരം നൽകിയത്.

വിനോദസഞ്ചാര മേഖലക്ക് പുറമേ ബിസിനസ്, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി. 2030ഓടെ ഇതുവഴി മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 43 ബില്യൺ റിയാലിന്റെ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. 40000 തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കും. പദ്ധതി പ്രദേശത്ത് മുവ്വായിരം ഹോട്ടൽ റൂമുകളുണ്ടാകും. പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പദ്ധതി, വാട്ടർഫ്രണ്ട്, കൾച്ചർ സ്‌ക്വയർ , പുരാവസ്തു ഗവേഷണം, ഭക്ഷണശാലകൾ എന്നിവയെല്ലാം വർധിപ്പിക്കും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ജിദ്ദ പൈതൃക നഗരിയെ കൂടുതൽ മികവുറ്റതാക്കുന്നതാണ് പദ്ധതി. ഇവയെല്ലാം രണ്ട് വർഷത്തിനകം പൂർത്തായാക്കാനാണ് ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.

Similar Posts