യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു
|ജൂലൈ പകുതിയോട് കൂടി ബൈഡന്‍ സൗദിയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ജൂലൈ പകുതിയോട് കൂടി ബൈഡന്‍ സൗദിയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓദ്യോഗിക സന്ദര്‍ശനാര്‍ഥം സൗദിയിലെത്തുന്ന ജോ ബൈഡന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡന്‍റിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്‍റ് പശ്ചിമേഷ്യയിലെ മുഖ്യ രാഷ്ട്രങ്ങളായ സൗദി അറേബ്യയും ഇസ്രയേലും സന്ദര്‍ശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബൈഡന്റെ സൗദി സന്ദര്‍ശന വേളയില്‍ ഊര്‍ജ പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. യെമന്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ച നടപടിയില്‍ സൗദിയെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം ബൈഡന്‍ പ്രസ്ഥാവനയും ഇറക്കിയിരുന്നു.