മയക്കു മരുന്ന് വിപത്തിനിനെതിരെ ജുബൈൽ കെ.എം.സി.സിയുടെ ക്യാമ്പയിൻ
|സമൂഹത്തിൽ ഇപ്പോൾ കണ്ടു വരുന്ന മയക്കു മരുന്ന് വിപത്തിനിനെതിരെ കുട്ടികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണം.വല കാത്തിരിക്കുന്ന കാത്തിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ച് കുട്ടികളെ രക്ഷിതാക്കൾ ബോധവൽക്കരിക്കണം. ഇപ്പോൾ ക്യാമ്പസുകളിൽ വളർന്നു വരുന്ന അരാഷ്ട്രീയബോധം കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ബാറ്റൽ എഗൈൻസ്റ്റ് ഡ്രഗ്‌സ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന 'ത്രൈ മാസ' ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു.
ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഉട്ടുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി സ്വാഗതം പറഞ്ഞു.
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരായ അർഷദ് ബിൻ ഹംസ, സാറ ബായ് സൈഫുദ്ധീൻ, സനൽ കുമാർ, ഡോ. ഫവാസ് (ബദർ അൽ ഖലീജ് ) എന്നിവർ ക്ലാസെടുത്തു.
കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി കാദർ ചെങ്കള, നാഷണൽ കമ്മിറ്റി അംഗം മാലിക് മക്ബൂൽ, ഈസ്റ്റേൺ പ്രൊവിൻസ് ഭാരവാഹികളായ ഒ.പി ഹബീബ്, റഹ്മാൻ കാരയാട്, മഹ്മൂദ് പൂക്കാട്, നൗഷാദ് തിരുവനന്തപുരം എന്നിവർ പങ്കെടുത്തു.
നൗഷാദ് കെ.എസ് പുരം, ഷിബു കവലയിൽ, റാഫി കൂട്ടായി, സലാം പഞ്ചാര, ഇബ്രാഹിം കുട്ടി, ഫാസിൽ, അബ്ദുൽ നാസർ മഞ്ചേരി, അമീർ അസ്ഹർ, മുഹമ്മദ് കുട്ടി മാവൂർ റഫീക്കുദ്ധീൻ, ഫാറുഖ് സ്വലാഹി, അബൂബക്കർ, റഷീദ് കൈപ്പാക്കൽ , നിസാം യാക്കൂബ് , ജമാൽ കോയപ്പള്ളി എന്നിവർ നേതൃത്വം നൽകി.
ഹജ്ജ് യാത്രക്ക് പോകുന്ന സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശരീഫ് ആലുവ, ഹസ്സൻ കോയ ചാലിയം എന്നിവരെ ആദരിച്ചു. നൗഷാദ് തിരുവനന്തപുരം പി.കെ ഫിറോസിന് ഉപഹാരം നൽകി.
വിവിധ സംഘടന പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ഫിറോസ് വാൽക്കണ്ടി നന്ദി പറഞ്ഞു.