ജുബൈൽ ഒഐസിസി കാരുണ്യ സ്പർശം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
|ഒഐസിസി ജുബൈൽ ഏരിയ കമ്മറ്റിയുടെ കാരുണ്യ സ്പർശം 2024 പരിപാടിയുടെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
ജുബൈലിലെ പ്രമുഖ റസ്റ്റോറന്റ് റോയൽ മലബാറുമായി സഹകരിച്ചാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. കോവിഡ് കാലഘട്ടത്തിൽ ജുബൈലിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കായി പ്രവർത്തനം ആരംഭച്ച കാരുണ്യസ്പർശം കോവിഡ് കാലഘട്ടത്തിൽ ഭക്ഷണ കിറ്റുകളും , മരുന്നുകളും എത്തിച്ച് നൽകിയിരുന്നു.
കോവിഡ് കാലഘട്ടത്തിന് ശേഷവും ജീവ കാരുണ്യ മേഖലയിൽ സജീവ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായവുമായി വിവിധ മേഖലകളിൽ പ്രവർത്തനം വ്യാപിക്കുമെന്നുഏരിയ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
നിരവധി ഒഐസിസി പ്രവർത്തകർ പരിപാടിക്ക് പിന്തുണനയുമായി പങ്കെടുത്തു, ബിരിയാണി ചലഞ്ചിന് ജുബൈലിലെ പൊതു സമൂഹത്തിൽ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിച്ചത്.
ഏരിയ കമ്മറ്റി പ്രസിഡൻറ് നജീബ് നസീർ, ജന സെക്രട്ടറി വിൽസൺ പാനായിക്കുളം, ട്രഷറർ അരുൺ കല്ലറ , റീജണൽ കമ്മറ്റി പ്രതിനിധി ശിഹാബ് കായംകുളം, കുടുംബ വേദി പ്രസിഡൻറ് നൂഹ് പാപ്പിനശ്ശേരി , പ്രോഗ്രാം കമ്മറ്റി കൺവീനർ അജ്മൽ താഹ , പ്രോഗ്രാം കോഡിനേറ്ററന്മാരായ നജീബ് വക്കം , ഉസ്മാൻ കുന്നംകുളം , വിൽസൺ തടത്തിൽ, അൻഷാദ് ആദം, റിയാസ് എൻപി , ആഷിഖ്, ഷെമീം , സതീഷ് കുമാർ, നസീർ തുണ്ടിൽ, റിനു മാത്യു, അജ്മൽ താഹ , മുർത്തല ,ഷാജിദ് കാക്കൂർ, ലിബി ജെയിംസ്, ജെയിംസ് കൈപ്പള്ളിൽ, വൈശാഖ്, റഷീദ് ശൂരനാട് , മുബഷിർ, ഫാറൂഖ് ,വഹീദ ഫാറൂഖ്, ഗസാലി ,അനിൽ കണ്ണൂർ, മനോജ് കണ്ണൂർ ,അനിൽ കുമാർ ,സുരേഷ് കണ്ണൂർ, നിതിൻ പവിത്രൻ , വൈശാഖ് , മുഹമ്മദ് ഈസ, നജീബ് പെരുന്തൽമണ്ണ , എന്നിവർ നേതൃത്വം നൽകി.