കെ കരുണാകരൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു
|മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ്സിലെ എക്കാലത്തെയും ചാണക്യതന്ത്രജ്ഞനുമായിരുന്ന ലീഡർ കെ കരുണാകരൻ്റെ പതിമൂന്നാമത് ചരമ വാർഷിക ദിനം ഒഐസിസി അൽ ഹസ്സ ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.
ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ അനുസ്മരണ സമ്മേളനത്തിൽ നേതാക്കളും പ്രവർത്തകരും കെ കരുണാകരൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ഹുഫൂഫ് ഷിഫ മെഡിക്സ് ആഡിറ്റോറിയത്തിൽ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം നവാസ് കൊല്ലം ഉദ്ഘാടനം ചെയ്തു. അർശദ് ദേശമംഗലം ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി.
കേരളത്തിൽ വികസനങ്ങളുടെ കാര്യത്തിലാണെങ്കിലും, സമാധാനാന്തരീക്ഷം നിലനിർത്തുന്ന കാര്യത്തിലും കെ കരുണാകരൻ കാണിച്ചിരുന്ന ധൈര്യവും ഇഛാശക്തിയുമൊന്നും ഇന്നത്തെ ഭരണകർത്താക്കളിൽ കാണുന്നില്ലെന്ന് അർശദ് തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
റഫീഖ് വയനാട്, റഷീദ് വരവൂർ ,നിസാം വടക്കേകോണം, എംബി ഷാജു, സബീന അഷ്റഫ് ,റീഹാന നിസാം, ഷമീർ പനങ്ങാടൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
മൊയ്തു അടാടിയിൽ, ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർകാട്, സബാസ്റ്റ്യൻ വിപി, മുരളീധരൻ സനയ്യ, റിജോ ഉലഹന്നാൻ, കെപി നൗഷാദ്, ജസ്ന ടീച്ചർ, അഫ്സാന അഷ്റഫ് ,സിജോ ജോസ്, ബിൻസി വർഗ്ഗീസ്, ഷിബു സുകുമാരൻ, നൗഷാദ് കൊല്ലം, ഷംസു കൊല്ലം, അഫ്സൽ അഷ്റഫ് ,മഞ്ജു നൗഷാദ്, ജിബിൻ, ദിവാകരൻ കാഞ്ഞങ്ങാട്, ജിതേഷ്, മുബാറക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.