വോളിബാൾ ടൂർണമെന്റിൽ കാസ്‌ക് ജേതാക്കൾ
|കേരള ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഇരുപതാമത് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍, കാസ്‌ക് ടീം സൈൻ സ്പോർട്സ് ജുബൈൽ ടീമിനെതീരെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിജയിച്ച് ടൂര്‍ണമെന്റ് ജേതാക്കളായി.
ടൂർണമെന്റിൽ ഏഴ് ടീമുകളാണ് പങ്കെടുത്തത്. കുവൈറ്റിൽ നിന്നുള്ള ബൂബിയൻ സ്‌ട്രൈക്കേർസ്, സൈൻ സ്പോർട്സ്, നേപ്പാൾ-അറബ് ക്ലബ്, സ്റ്റാർ റിയാദ്, സാക്ക ഹീറോസ്, തോപ്പിൽ ചലഞ്ചേഴ്‌സ്, കാസ്‌ക് എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്.
ബൂബിയൻ സ്ട്രൈക്കേഴ്സിനെ സെമിയിൽ തോൽപ്പിച്ചു കൊണ്ടായിരുന്നു കാസ്‌ക് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമിയിൽ സ്റ്റാർ റിയാദിനെ തോൽപ്പിച്ചു സൈൻ സ്പോർട്സും ഫൈനലിലെത്തി.
വിജയ പരാജയങ്ങൾ മാറിമറിഞ്ഞ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കാസ്‌ക് വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. നവീദ് ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. മികച്ച സെറ്റെർ ആയി സുഹൈലും (കാസ്‌ക് ), മികച്ച അറ്റാക്കർ ആയി നവീദും(കാസ്‌ക് ), മികച്ച ലിബറോ ആയി ആരിഫും (സൈൻ സ്പോർട്സ് ) തിരഞ്ഞെടുക്കപ്പെട്ടു. ടൂര്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച കാസ്‌ക്കിന്റെ ജസീൽ ആണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്.
വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും കാസ്‌ക് പ്രസിഡന്റ് പ്രദീപ് കുമാറും ട്രെഷറർ സുരേഷ് കെവിയും ചേർന്ന് കാസ്‌ക് ക്യാപ്റ്റൻ ഹാരിസിന് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് അവാർഡും ട്രോഫിയും കാസ്‌ക് ജനറൽ സെക്രട്ടറി സുരേഷും വൈസ് പ്രസിഡന്റ് അനിൽ കുമാറും ചേർന്ന് സൈൻ സ്പോർട്സ് ക്യാപ്റ്റൻ കൈസറിനു സമ്മാനിച്ചു.
ഫെസിലിറ്റി മാനേജർ ഷാജി ഹസ്സൻകുഞ്ഞ്, സ്പോർട്സ് കൺവീനർ ബഷീർ സബാൻ, ശ്യാം കുമാർ, ബാലു, യൂനുസ്, റസാഖ്, യാസർ, ഇബ്രാഹിം, സജ്ജാദ്, റിസ്‌വാൻ, ഇജാസ് എന്നിവർ നേതൃത്വം നൽകി.