Saudi Arabia
അറിവരങ്ങായി KEF മൈൻഡ്  മാസ്റ്റർ 2024
Saudi Arabia

അറിവരങ്ങായി KEF മൈൻഡ് മാസ്റ്റർ 2024

Web Desk
|
23 May 2024 1:16 PM GMT

ഇന്റർ - സ്‌കൂൾ ക്വിസ് മത്സരത്തിൽ ഇൻറർനാഷണൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ വിജയികളായി

റിയാദ്: കേരള എൻജിനേഴ്സ് ഫോറം റിയാദിന്റെ ആഭിമുഖ്യത്തിൽ മലാസ് ഡ്യൂൺസ് ഇൻറർനാഷണൽ സ്‌കൂളിൽ നടത്തപ്പെട്ട ഇന്റർ - സ്‌കൂൾ ക്വിസ് മത്സരത്തിൽ ഇൻറർനാഷണൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ വിജയികളായി.മൈൻഡ് മാസ്റ്റേഴ്‌സ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ റിയാദിലെ വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. റിയാദിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. പ്രിലിമിനറി എഴുത്തു പരീക്ഷയിലൂടെയാണ് ഫൈനൽ മത്സരത്തിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. ഓരോ വിദ്യാലയത്തിൽ നിന്നും മികച്ച കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ , ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് റയാൻ ആരിഫ്, തുരന്യു മദൻലാൽ ഭൈരവ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മോഡേൺ ഇൻറർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളായ ഐതിൻ എൻ ശരീഫ്, മുഹമ്മദ് ഇബ്രാഹിം എന്നിവർ രണ്ടാം സ്ഥാനവും ,യാര ഇന്റർനാഷണൽ സ്‌കൂളിലെ ഹാമി ജസ്ലാൻഡ് , ജോവൻ കൊല്ലംപറമ്പിൽ വർഗീസ് എന്നീ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്വിസ് മത്സരത്തോടൊപ്പം വിദ്യാർത്ഥികൾക്കായി 'ആസ്‌ക് ഐ.ഐ.ടി.എൻസിന്റെ' നേതൃത്വത്തിൽ നീറ്റ് , ജെ.ഇ.ഇ, സാറ്റ് , എൻ.ടി.എസ്.ഇ തുടങ്ങിയ മത്സര പരീക്ഷകളെ വിജയകരമായി നേരിടുന്നതിനായി പ്രത്യേക പരിശീലന ക്ലാസും ഒരുക്കിയിരുന്നു. മത്സര പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴുള്ള ടൈം മാനേജ്‌മെൻറ്, കുറുക്കു വഴികൾ എന്നിവ പഠിക്കാൻ ക്ലാസ് ഏറെ സഹായകരമായി . ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും എൻജിനീയറിംഗ് മേഖലയിലെ ജോലി സാധ്യതകളെക്കുറിച്ചുമുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് നിവാരണം വരുത്തുന്നതിനുള്ള പ്രത്യേക ക്ലാസ് റിയാദ് കെ. ഇ. എഫിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. റിയാദ് കെ. ഇ.എഫിന്റെ പാനലിസ്റ്റുകളായ അബ്ദുൽ നിസാർ, ബാസിൽ, ഷാഹിദ് അലി, നൗഷാദ് അലി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഓരോ രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് വിദഗ്ദർ മറുപടി നൽകിയത് സദസ്സിന് ആവേശമായി.മുഹമ്മദ് ഷാഹിദ്, സുബിൻ റോഷൻ, അമ്മാർ മലയിൽ, അനസ് അബൂബക്കർ, രേഷ്മ നൗഷാദലി, നൗഫൽ പാറപള്ളത്ത്, മുഹമ്മദ് ഷെബിൻ എന്നിവർ ക്വിസ് പ്രോഗ്രാമിനു നേതൃത്വം നൽകി

Related Tags :
Similar Posts