Saudi Arabia
കേളി അൽഗുവയ്യ യുണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Saudi Arabia

കേളി അൽഗുവയ്യ യുണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Web Desk
|
8 April 2024 4:46 PM GMT

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുസാഹ്‌മിയ ഏരിയ അൽഗുവയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഗുവയ്യ സിറ്റിയിലെ ഇസ്ത്രഹയിൽ നടന്ന ഇഫ്താറിൽ പ്രദേശത്തെ പ്രവാസികളായ വിവിധ രാജ്യക്കാരും, സ്വദേശികളും ,മുസാഹ്‌മിയ, റുവൈദ,അൽ ഗുവയ്യ എന്നീ യൂണിറ്റുകളിൽ നിന്നുള്ള കേളീ അംഗങ്ങളും നിരവധി കുടുംബങ്ങളും പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

ഇഫ്താറിന്റെ വിജയത്തിനായി നെൽസൺ ചെയർമാനായും, സുരേഷ് കുമാർ കൺവീനറും ശ്യാം ട്രഷററുമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു. പബ്ലിസിറ്റി കൺവീനറായി ലാൽ, ഭക്ഷണ കമ്മറ്റി കൺവീനറായി ബാബു എന്നിവർ പ്രവർത്തിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി ജെറി തോമസ്, എരിയ പ്രസിഡന്റ് നടരാജൻ, ഏരിയ കമ്മറ്റി അംഗം ഗോപി, റുവൈദ യൂണിറ്റ് സെക്രട്ടറി നാസർ, അൽ-ഗുവയ്യ യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ, യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എന്നിവരും ഇഫ്താറിൽ പങ്കെടുത്തു.

Related Tags :
Similar Posts