Saudi Arabia
Abdu Rahims release: Keli hands over funds found through biryani challenge
Saudi Arabia

റഹീമിന്റെ മോചനം: ബിരിയാണി ചലഞ്ച് വഴി കേളി കണ്ടെത്തിയ ഫണ്ട് കൈമാറി

Web Desk
|
12 April 2024 8:32 AM GMT

കേളി കലാ സാംസ്‌കാരിക വേദിയുടെ 26 വാഹനങ്ങളും ബിരിയാണി വിതരണത്തിനായി സൗജന്യ സർവീസ് നടത്തി

റിയാദ്: അബ്ദുറഹീം ദിയാ ധന സമാഹരണത്തിനായി നടത്തിയ ബിരിയാണി ചലഞ്ചിൽ കേളി കലാസാംസ്‌കാരിക വേദി കണ്ടെത്തിയ 4854 ബിരിയാണിയുടെ തുക ഏകദേശം 27 ലക്ഷം രൂപ റിയാദിലെ കോഡിനേഷൻ കമ്മിറ്റിക്ക് കൈമാറി. റിയാദ് അപ്പോളോ ഡിമൊറോ ഓഡിറ്റോറിയത്തിൽ ചേർന്ന കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി എന്നിവർ ചേർന്ന് കോഡിനേഷൻ കമ്മിറ്റി കൺവീനർ സി.പി മുസ്തഫയുടെ സാന്നിധ്യത്തിൽ ബിരിയാണി ചലഞ്ച് കോഡിനേറ്റർമാരായ നൗഷാദ് ആലുവ, ഫൈസൽ അമ്പലംകോഡ്, അലി അക്ബർ എന്നിവർക്ക് കൈമാറി.

കേളി കലാ സാംസ്‌കാരിക വേദിയുടെ 26 വാഹനങ്ങളും വിതരണത്തിനായി സൗജന്യ സർവീസ് നടത്തി. അൽ ഖർജ്ജ്, മുസ്സാമിയ, അൽ ഗുവയ്യ, ദുർമ, റൂവൈദ എന്നീ വിദൂര പ്രദേശങ്ങളിൽ കൂടി കേളി വളണ്ടിയർമാർ വിതരണം നടത്തി. കേളി കലാ സാംസ്‌കാരിക വേദിയുടെയുടെയും കേളി കുടുംബ വേദിയുടെയും നേതൃത്വത്തിൽ 4854 ബിരിയാണി പൊതികൾ വിതരണം ചെയ്തു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മലിന്റെ നേതൃത്വത്തിൽ 109 കേളി വളണ്ടിയർമാർ പാക്കിങ് വിഭാഗത്തിൽ പ്രവർത്തിച്ചു.

Similar Posts