Saudi Arabia
King Fahad causeway extension in Saudi
Saudi Arabia

യാത്രാശേഷി വർധിപ്പിക്കുക ലക്ഷ്യം: സൗദി-ബഹ്‌റൈൻ കോസ്‌വേ വിപുലീകരിക്കുന്നു

Web Desk
|
6 March 2023 6:27 PM GMT

കോസ്‌വേ ജനറല്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിച്ചത്

സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വിപുലീകരണത്തിനൊരുങ്ങുന്നു. കൂടുതല്‍ യാത്രക്കാരെ ഉള്‍കൊള്ളുന്നതിനാവശ്യമായ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനിടെ കോസ്‌വേ വഴി ഇന്നലെ യാത്ര ചെയ്തത് റെക്കോര്‍ഡ് എണ്ണം യാത്രക്കാരാണ്.

കിംഗ് ഫഹദ് കോസ്‌വേ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോസ്‌വേ ജനറല്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കും.

ഇതിനിടെ കോസ്‌വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണം യാത്രക്കാരാണ് ഇന്നലെ അതിര്‍ത്തി കടന്നത്. 136498 പേര്‍ ഇന്നലെ പാലം കടന്നതായി കോസ് വേ അതോറിറ്റി വ്യക്തമാക്കി. മണിക്കൂറില്‍ 5000 തോതിലും മിനുട്ടില്‍ 94 വീതം തോതിലും യാത്രക്കാര്‍ പാലം വഴി യാത്ര ചെയ്തതായി അതോറിറ്റി വിശദീകരിച്ചു. ഇതിന് മുമ്പ് 2020 ജനുവരിയില്‍ 131000 പേര്‍ ഒറ്റ ദിവസം സഞ്ചരിച്ചതാണ് ഏറ്റവും വലിയ റെക്കോര്‍ഡ്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക ഉംറ വിസ നടപടികള്‍ ലഘൂകരിച്ചത് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിനിടയാക്കിയിട്ടുണ്ട്.

Similar Posts