കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
|കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സൈഹാത്തിലെ നാദി അൽ തർജ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വർണാഭമായ മാർച്ചു പാസ്റ്റോടു കൂടി തുടങ്ങിയ കായിക മത്സരങ്ങൾ രാത്രി 11 മണിക്ക് സമാപിച്ചു . സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള 15 ഓളം ഏരിയകളിൽ നിന്ന് നാനൂറിലധികം കായിക താരങ്ങൾ ഇരുപതോളം മത്സര ഇനങ്ങളിൽ മാറ്റുരച്ചു. കിഡ്ഡീസ്, സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗം, വെറ്ററൻസ്, സൂപ്പർ വെറ്ററൻസ് എന്നീ വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ഏറ്റവും കൂടുതൽ പോയിന്റ് നേടി അദാമ ഏരിയ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. സെൻട്രൽ ഹോസ്പിറ്റൽ ഏരിയ രണ്ടാം സ്ഥാനവും അബ്ദുല്ല ഫുആദ് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ഏരിയകൾ തമ്മിൽ നടന്ന ആവേശകരമായ വടംവലി, ഷൂട്ട് ഔട്ട് മത്സരങ്ങളിൽ ദല്ല ഏരിയയും ബാൾ ഔട്ട് റിലേ മത്സരങ്ങളിൽ അൽ അമാമറ ഏരിയയും ജേതാക്കളായി.
മത്സരങ്ങൾക്ക് മുമ്പ് പതിനഞ്ചോളം ഏരിയകളെ പങ്കടുപ്പിച്ചു കൊണ്ട് നടന്ന മാർച്ച്പാസ്റ്റിന് സെൻട്രൽ കമ്മിറ്റി ട്രഷററും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ അസ്‌ലം കൊളക്കോടൻ, കൺവീനർ ഷിബിലി ആലിക്കൽ, കോർഡിനേറ്റർമാരായ മഹമൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ,സൈനുൽ ആബിദീൻ കുമളി,സലാം മുയ്യം,അഫ്സൽ വടക്കേക്കാട്, അബ്ദുറഹ്മാൻ പൊന്മുണ്ടം, സലാഹുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
സൗദി നാഷണൽ കമ്മിറ്റി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ കിഴക്കൻ പ്രവിശ്യ കെഎംസിസി നേതാക്കളായ സിദ്ധീഖ് പാണ്ടികശാല, അബ്ദുൽ മജീദ്, റഹ്മാൻ കാര്യാട്, അമീറലി കൊയിലാണ്ടി, സെൻട്രൽ കമ്മിറ്റി ചെയർമാൻ ബഷീർ ബാഖവി, ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, അഷ്‌റഫ് ആളത്ത്, അൽ മുന സ്കൂൾ പ്രിൻസിപ്പൾ ഖാസിം ഷാജഹാൻ, പ്രോഗ്രാം ഡയറക്ടർ ഖാദർ മാസ്റ്റർ, തുടങ്ങിയവർ ചേർന്ന് സല്യൂട്ട് സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര പതാക ഉയർത്തി.
അൽ മുന സ്കൂൾ കായികാദ്ധ്യാപകരായ ശിഹാബ് മാസ്റ്റർ, നിഷാദ് മാസ്റ്റർ, ഹനീഷ് മാസ്റ്റർ, ജൗഹർ കുനിയിൽ, ഹുസൈൻ കെപി, ഇഖ്‌ബാൽ ആനമങ്ങാട്, ഷബീർ തേഞ്ഞിപ്പലം,സമദ് കെപി,ഷഹീർ മജ്‌ദാൽ,ഉണ്ണീൻ കുട്ടി, കൺവീനർമാരായ റിയാസ്, നിസാർ വിപി, നാജിം ഇഖ്‌ബാൽ, വനിതാ വിങ് പ്രസിഡന്റ് റൂഖിയ റഹ്‌മാൻ, ജനറൽ സെക്രട്ടറി സഹല, ഫസ്ന, സഫറോൺ, നിലൂഫർ, ജുമാന, ആയിഷ, റംല അലി, നസീമ ഹുസൈൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. നാച്ചു അണ്ടോണ, ഒപി ഹബീബ്, സിപി ശരീഫ്, മുഷ്ത്താഖ്, ടിടി കരീം, അമീൻ, കബീർ കൊണ്ടോട്ടി, സാജിത നഹ, സമീഹ തുടങ്ങിയ നേതാക്കൾ പങ്കടുത്തു.