Saudi Arabia
Compensation up to 17500 Riyals for unpaid foreign workers; New insurance scheme in Saudi Arabia
Saudi Arabia

സൗദിയിൽ എൻ.ജി.ഒ സ്ഥാപനങ്ങൾക്ക് ലെവിയും ഗവൺമെന്റ് ഫീസും ഒഴിവാക്കും

Web Desk
|
25 Aug 2024 4:36 PM GMT

സൗദിയിലെ എൻജിഒകളുടെ വളർച്ച നിരക്ക് 181%

മക്ക: സൗദിയിൽ എൻ.ജി.ഒ സ്ഥാപനങ്ങൾക്ക് ലെവിയും ഗവൺമെന്റ് ഫീസും ഒഴിവാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി മന്ത്രി അഹമ്മദ് അൽറാജി വിവിധ നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളുടെയും സൊസൈറ്റികളുടെയും നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എൻ.ജി.ഒകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ലാഭേച്ഛയില്ലാതെ നിരവധി ഓർഗനൈസേഷനുകളും സൊസൈറ്റികളെയും സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് നടപടി. ഇത്തരം സ്ഥാപനങ്ങൾക്ക് തൊഴിലാളികളുടെ ലെവി, ഗവൺമെന്റ് ഫീസുകൾ, സക്കാത്ത്, കസ്റ്റം തീരുവ, എന്നിവയിൽ ഇളവു നൽകും.

ആയിരത്തിലധികം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു. 21 വിഭാഗങ്ങളിലായി ഇത്തരം സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സഹായം നൽകാനാണ് ഉദ്ദേശം. ഇതിനായി ധനമന്ത്രാലയവും മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ചേർന്ന് പഠനം പൂർത്തിയാക്കും. ഒക്ടോബർ അവസാനത്തോടെ ഇതിന്റെ പൂർണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിനു ശേഷമായിരിക്കും വിജ്ഞാപനമിറക്കുക.

5000 ത്തോളം ഓർഗനൈസേഷനുകളും 4000 സൊസൈറ്റികളും സൗദിയിലുണ്ട്. ഇത്തരം സ്ഥാപനങ്ങളുട വളർച്ച നിരക്ക് 181 ശതമാനമാണ്. ഇവ രാജ്യത്തിന്റെ ജിഡിപിയിൽ ഒരു ശതമാനത്തിനടുത്താണ് സംഭാവന നൽകുന്നത്. വിഷൻ 2030ന്റെ ഭാഗമായി ഇത്തരം എൻ.ജി.ഒകളുടെ പ്രവത്തനം രാജ്യത്തിന്റെ പൂരോഗതിയിൽ പ്രധാന പങ്കുവഹിക്കാനാവുമെന്നാണ് വിലയിരുത്തൽ.

Similar Posts