ദമ്മാം തുറമുഖത്ത് ലോജിസ്റ്റിക്‌സ് സോണ്‍; മെഡിറ്ററേനിയന്‍ കമ്പനിയുമായി കരാറിലെത്തി
|ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
ദമ്മാം തുറമുഖത്ത് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് സോണ്‍ സ്ഥാപിക്കുന്നതിനുള്ള കരാറായി. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുമായി സൗദി പോര്‍ട്ട് അതോറിറ്റി കരാറില്‍ ഒപ്പ് വെച്ചു. ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
രാജ്യത്ത് പ്രഖ്യാപിച്ച ലോജിസ്റ്റിക്‌സ് സോണുകളില്‍ ആദ്യത്തെ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ആന്റ് റീ ഏക്‌സ്‌പോര്‍ട്ട് സോണ്‍ ദമ്മാം തുറമുഖത്ത് സ്ഥാപിക്കുന്നതിന് ധാരണയായി. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുമായി സൗദി പോര്‍ട്ട് അതോറിറ്റി കരാറില്‍ ഒപ്പ് വെച്ചു. ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ജാസിറിന്റെ സാനിധ്യത്തിലായിരുന്നും കരാര്‍ കൈമാറ്റം. പത്ത് കോടി റിയാല്‍ നിക്ഷേപത്തിലാണ് നിര്‍മ്മാണം. രണ്ട് വര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിക്കും.
മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രമായി ഇതോടെ ഇത് മാറും. ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന സോണ്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കണ്ടൈനറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാകും. ജുബൈല്‍ വ്യവസായ നഗരത്തെയും മധ്യ സൗദിയെയും ബന്ധിപ്പിക്കുന്ന സോണ്‍ മറ്റു പ്രവിശ്യകള്‍ക്കിടയിലെ ചരക്കു നീക്കവും എളുപ്പമാക്കും.