സ്പോൺസർ പിഴ വരുത്തിയതിന് അഞ്ചര വർഷമായി നിയമകുരുക്കിൽ; മധുര സ്വദേശിക്ക് ഒടുവിൽ മോചനം
|ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയ മുരുകൻ അയ്യനാടാണ് ദുരിതങ്ങൾക്കൊടുവിൽ നാട്ടിലേക്ക് മടങ്ങിയത്
സൗദി അറേബ്യയിലെ ദമ്മാമിൽ അഞ്ചര വർഷമായി നിയമകുരുക്കിലകപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന മധുര സ്വദേശിക്ക് ഒടുവിൽ മോചനം. ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയ മുരുകൻ അയ്യനാടാണ് ദുരിതങ്ങൾക്കൊടുവിൽ നാട്ടിലേക്ക് മടങ്ങിയത്. സ്പോൺസർ ഇദ്ദേഹത്തിന്റെ പേരിലെടുത്ത വാടകക്കാറിന് ഭീമമായ ട്രാഫിക് പിഴ വരുത്തിയതാണ് നിയമകുരുക്കിന് കാരണമായത്.
ഹൗസ് ഡ്രൈവറായ മുരുകന്റെ പേരിൽ സ്പോൺസർ റെന്റെ കാർ കമ്പനിയിൽ നിന്നും കാർ വാടകയ്ക്കെടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ വാഹനം ഓടിച്ചതാവട്ടെ സ്പോൺസറുടെ മകനും. മാസങ്ങൾക്കുള്ളിൽ ട്രാഫിക് പിഴയിനത്തിൽ ഭീമമായ തുക മുരുകന്റെ പേരിൽ ചുമത്തപ്പെട്ടു. ഗത്യന്തരമില്ലാതെ സ്പോൺസറുടെ വീട് വിട്ടിറങ്ങിയ മുരുകൻ ദുരിതത്തിലുമായി. പിന്നീട് നിയമ സഹായം തേടി ദമ്മാം കെ.എം.സി.സി നടത്തി വരുന്ന നന്മ അദാലത്തിനെ സമീപിക്കുകയും നീണ്ട നിയമ നടപടികൾക്കൊടുവിൽ മടക്കം സാധ്യമാകുകയുമായിരുന്നു.
Madhura native finally released in Dammam, Saudi Arabia