മക്ക ഒ.ഐ.സി.സി ഹജ്ജ് വളണ്ടിയർ സംഗമം നടത്തി
|ചടങ്ങിൽ 2024 വർഷത്തെ ഹജ്ജ് സെൽ ഭാരവാഹികളെ പ്രഖ്യാപിച്ചു
മക്ക: മക്ക ഒ.ഐ.സി.സി ഹജ്ജ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. അസീസിയ പാനൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് സെൽ ചെയർമാൻ റഹീഫ് കണ്ണൂർ അധ്യക്ഷനായ ചടങ്ങിൽ 2024 വർഷത്തെ ഹജ്ജ് സെൽ ഭാരവാഹികളെ ഹബീബ് കോഴിക്കോട് പ്രഖ്യാപിച്ചു. ഒ.ഐ.സി.സി വളണ്ടിയർ ജാക്കറ്റ് റീജണൽ കമ്മറ്റി വൈസ് പ്രസിഡന്റ് റഷീദ് ബിൻസാഗർ ഹജ്ജ് സെൽ രക്ഷാധികാരി നിസാർ നിലമേലിനു നൽകി പ്രകാശനം നിർവഹിച്ചു.
സൗദി പൗരപ്രമുഖറായ ഖാലിദ് മുബാറക് അൽ ഫഹി, അബ്ദുൽ അസീസ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. സിദ്ധിഖ് കണ്ണൂർ, ജലീൽ കണ്ണൂർ, മുഹമ്മദ് പട്ടേരി, ലെസ്‌ന നിയാസ്, റിഹാബ് റൈഫ്, റുമൈസ മിഫാസ്, സുഫൈന യുസുഫ്, ഫൗസിന നൈസം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മെഡിക്കൽ ക്ലാസ്സ് മെഡിക്കൽ വിംഗ് ചീഫ് കോർഡിനേറ്റർ അബ്ദുൽ റഷീദ് നയിച്ചു. വളണ്ടിയർ ട്രെയിനിങ് സലിം കണ്ണനാകുഴി നേതൃത്വം നൽകി. മനാഫ് ചടയമംഗലം, യാസിർ പുളിക്കൽ, മുഹ്‌സിൻ വടക്കേച്ചിറ, റയീസ് കണ്ണൂർ, നിയാസ് വയനാട്, നൗഷാദ് ഇടക്കര മുജീബ് കിഴിശ്ശേരി, ഷബീർ ചേളന്നൂർ, അൻഷാദ് വെണ്മണി, തൗഫീഖ് വർക്കല, ഷിഹാബ് കരുനാഗപ്പള്ളി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഹജ്ജ് സെൽ ജനറൽ കൺവീനർ നൈസം തോപ്പിൽ നന്ദിയും ചീഫ് കോർഡിനേറ്റർ സുഹൈൽ പറമ്പൻ നന്ദിയും പറഞ്ഞു.