Saudi Arabia
Malarwadi Clay Modeling Competition
Saudi Arabia

മലർവാടി ദമ്മാം ചാപ്റ്റർ ക്ലേ മോഡലിങ് മത്സരം സംഘടിപ്പിച്ചു

Web Desk
|
9 March 2023 4:48 PM GMT

ദമ്മാം: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലർവാടി ദമ്മാം ചാപ്റ്റർ 'ക്ലേ പ്ലേ ഡേ' എന്ന തലക്കെട്ടിൽ ക്ലേ മോഡലിങ് മത്സരം സംഘടിപ്പിച്ചു. കെജി മുതൽ എഴ് വരെ ക്ലാസുകളിലെ നൂറിലേറെ കുട്ടികൾ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

അബ്ദു റഊഫ് മലപ്പുറം കുട്ടികളുമായി സംവദിച്ചു. എല്ലാ ഭാഷകൾക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും നമ്മുടെ മാതൃഭാഷയും നാടും നന്മയും മനസ്സിൽ കുളിരുകോരുന്ന ഓർമ്മകളാണ് നമുക്ക് സമ്മാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിൽ മലർവാടി നടത്തിയ ആറോളം മത്സരങ്ങളുടെ സമ്മാന വിതരണം ചടങ്ങിൽ നടന്നു. കിഡ്സ് വിഭാഗത്തിൽ അഹമ്മദ് സൈദ്, നസ നൗഫൽ, മെഹ് വീൻ ഫാറൂക്ക്, മിഷാൽ സിനാൻ, ആസിം അബ്ദുല്ല, നൂറ ഫാത്തിമ, അഹാൻ ശകീർ, ഇസാൻ ഇബ്‌റാഹീം, ബർഹ, അദീബ അമ്മാർ, ഹലീമ,അഹാൻ ഷക്കീറ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ആയിഷ ഇസ്സ, മറിയം ഫാത്തിമ, ഫിൽസ നാസർ, സുഹൈർ സഫിതർ, സൂഹ നുവൈർ, അക്സ നബീൽ, അംന, ആലിയ സഹ്‌റ, ഇഷിയ ഷകീർ, ലയാൽ മുഹമ്മദ് എന്നിവരും ജൂനിയർ വിഭാഗത്തിൽ ആയിഷ നുഹ, ഇശാൽ മുഹമ്മദ്, മുഹമ്മദ് ഇഹ്‌സാൻ, ഹവ്വ, ഫൈസ നിസാം, അസ് വിൻ സാദത്ത്, ഷെസ അൻവർ, ഫാരിഹ് റഹ്മാൻ, ആയിഷ ഹാരിസ്, ആയിഷ പാരി, മഹദി, ഇസ മൻവ, സാറാ ഷക്കീറ്,മനാൽ ആമിന, ശഹാൻ ഷാനവാസ് എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

തനിമ സാംസ്‌കാരിക വിഭാഗം സെക്രട്ടറി സിനാൻ, വനിതാ വിഭാഗം പ്രസിഡന്റ് സാദ ഹനീഫ്, സെക്രട്ടറി സിനി അബ്ദുൽ റഹീം, മലർവാടി രക്ഷാധികാരി ഷബ്ന അസീസ്, മലർവാടി എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി പാഷ, മഹബൂബ്, അഷ്‌കർ ഗനി, നജ്ല സാദത്ത് എന്നിവർ സമ്മാനങ്ങൾ നൽകി.

സജ്ന ഷക്കീർ, ആസിയ സിറാജുദ്ദീൻ, അനീസ മെഹബൂബ്, നാജ്ല ഹാരിസ്, സൽമ സമീഉള്ള, നൂറ, ഫിദ എന്നിവർ നേതൃത്വം നൽകി. നുഹ അമീൻ ഖിറാഅത്ത് നടത്തി. സാറാ ഷക്കീർ അവതാരികയായിരുന്നു.

Similar Posts