മലയാളി നഴ്‌സസ് ഫോറം(എം.എൻ.എഫ്) മക്ക ഹജ്ജ് സെൽ രൂപീകരിച്ചു
|24 മണിക്കൂർ മെഡിക്കൽ വിവരങ്ങൾ കൈമാറാൻ മെഡിക്കൽ ഹെൽപ് ലൈൻ
മക്ക: 2024 ലെ ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മക്കയിലെ മലയാളി നഴ്‌സസ് കൂട്ടായ്മയായ എം.എൻ.എഫ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് സെൽ നിലവിൽ വന്നു. മക്കയിലെ വിവിധ ആശുപത്രികളിലായി ജോലി അനുഷ്ടിച്ചു വരുന്ന നഴ്‌സിംഗ് സമൂഹത്തിന്റെ സേവനം ഇന്ത്യയിൽ നിന്ന് വരുന്ന ഹാജിമാർക്ക് വലിയ രീതിയിൽ ആശ്വാസകരമാകുന്ന തരത്തിലാണ് പ്രവർത്തനം
24 മണിക്കൂർ മെഡിക്കൽ വിവരങ്ങൾ കൈമാറാൻ മെഡിക്കൽ ഹെൽപ് ലൈൻ, ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുന്ന ഹാജിമാർക്ക് വേഗത്തിൽ വേണ്ട ചികിത്സാ സഹായം ലഭ്യമാക്കുക, ഹാജിമാരുടെ താമസ സ്ഥലങ്ങളിൽ അവരുടെ ആരോഗ്യത്തിനുതകുന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കുക, ഭാഷാ പരിചയമില്ലാത്ത ഇന്ത്യൻ ഹാജിമാർക്ക് ആശുപത്രികളിൽ വേണ്ട സഹായം നൽകുക, ഹാജിമാർ അഡ്മിറ്റാകാൻ സാധ്യതയുള്ള എല്ലാ ഗവൺമെൻറ് -സ്വകാര്യ ആശുപത്രികളിലും എം.എൻ.എഫ് വളണ്ടിയർമാരുടെ സേവനം ഉറപ്പ് വരുത്തുക എന്നീ കാര്യങ്ങൾ ചെയ്യുമെന്ന് ഹജ്ജ് സെൽ ഭാരവാഹികൾ അറിയിച്ചു.
ഹജ്ജ് സെല്ലിന്റെ ചെയർമാനായി അബ്ദുസാലിഹ് ചങ്ങനാശേരി, കൺവീനറായി ബുഷറൽ ജംഹർ, കോർഡിനേറ്റർമാരായി മുസ്തഫ മലയിൽ, നിസാ നിസാം, ക്യാപ്റ്റനായി സെമീന സക്കീർ എന്നിവരെ തിരഞ്ഞെടുത്തു.