Saudi Arabia
Saudi Arabia
സൗദിയിൽ കോവിഡ് മുക്തിയിൽ വൻ വർധന
|19 Jan 2022 4:54 PM GMT
പുതുതായി രോഗം സ്ഥിരീകരിച്ചെങ്കിലും, ആയിരത്തിൽ താഴെ പേർ മാത്രമാണ് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്
സൗദിയിൽ കോവിഡ് മുക്തിയിൽ വൻ വർധന. അയ്യായിരത്തോളം പേർക്ക് ഇന്ന് രോഗം ഭേദമായി. രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം പേരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തി. ഇതിലൂടെ 5,928 പേർക്ക് പുതിയതായി വൈറസ് ബാധ കണ്ടെത്തി.
പുതുതായി രോഗം സ്ഥിരീകരിച്ചെങ്കിലും, ആയിരത്തിൽ താഴെ പേർ മാത്രമാണ് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നത്തേതുൾപ്പെടെ നിലവിൽ 45012 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 492 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി ഇന്നും ജിദ്ദയിലും മക്കയിലും കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.