Saudi Arabia
record increase in the number of foreign visitors to Saudi Arabia
Saudi Arabia

സൗദിയിൽ വിദേശ നിക്ഷേപത്തിൽ വൻ വർധന; ആകെ നിക്ഷേപം 2.51 ട്രില്യൺ റിയാൽ

Web Desk
|
18 Jan 2024 6:49 PM GMT

വാർഷിക കണക്കനുസരിച്ച് സൗദിയുടെ സാമ്പത്തിക വളർച്ച ശക്തമാണ്

സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന. 2022നെ അപേക്ഷിച്ച് 2023ൽ നാല് ശതമാനം വർധനവാണ് രാജ്യം കൈവരിച്ചത്. ഇതോടെ ആകെ നിക്ഷേപം 2.51 ട്രില്യൺ റിയാലായി ഉയർന്നു. സൗദി സെൻട്രൽ ബാങ്കാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.

2015 മുതൽ സൗദിയിലെ വിദേശ നിക്ഷേപത്തിൽ വർധനവ് പ്രകടമായിരുന്നു. പിന്നീട് മൂന്ന് മാസങ്ങളുള്ള സാമ്പത്തിക പാദങ്ങളിലെല്ലാം വളർച്ച പ്രകടമാണ്. ഇതിനിടെ 2023ലെ ആദ്യ പാദത്തിൽ മാത്രമാണ് തളർച്ചയുണ്ടായത്. ഇതൊഴിച്ചാൽ വാർഷിക കണക്കനുസരിച്ച് സൗദിയുടെ സാമ്പത്തിക വളർച്ച ശക്തമാണ്.

2015ൽ 1144 ലക്ഷം കോടി റിയാലായിരുന്നു സൗദിയിലെ വിദേശ നിക്ഷേപം. 2023 അവസാനിക്കുമ്പോൾ നേരിട്ടുള്ള വിദേശ നിക്ഷേപം 2517 ലക്ഷം കോടി റിയാൽ ആയി ഉയർന്നു. ഓരോ പാദത്തിലും ഒരു ശതമാനം വളർച്ച രാജ്യം കൈവരിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഏകദേശം 15.8 ബില്യൺ റിയാലിന് തുല്യമാണ്.

നേരിട്ടുള്ള വിദേശ നിക്ഷേപം അഥവാ എഫ്.ഡി.ഐ യാണ് സൗദിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നത്. മൊത്തം നിക്ഷേപത്തിന്റെ 41 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപമാണ്.

രാജ്യത്തെ ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഡെബ്റ്റ് ബോണ്ടുകൾ എന്നിവ ഉൾപ്പെടുന്ന പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ 919.8 ബില്യൺ റിയാലായും ഉയർന്നു. സൗദി വിഷൻ 2030ന്റെ ഭാഗമായി നിക്ഷേപകരെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് രാജ്യം പ്രഖ്യാപിച്ചത്.

Similar Posts